Latest NewsIndia

കംപ്യൂട്ടര്‍ നിരീക്ഷണം : സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി

ന്യൂഡല്‍ഹി : രാജ്യ സുരക്ഷയുടെ ഭാഗമായി രാജ്യത്തെ എല്ലാ കംപ്യൂട്ടറുകളും നിരീക്ഷിക്കാന്‍ ഏജന്‍സികളെ ചുമതലപ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ സുപ്രീം കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി.

രാജ്യത്തെ പത്ത് ഏജന്‍സികളെയാണ് അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യത്തിനകത്തെ ഏത് കംപ്യൂട്ടറുകളും നിരീക്ഷിക്കാനുള്ള അനുവാദം നല്‍കിയത്. വിഷയത്തില്‍ സര്‍ക്കാര്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെയാണ് പൊതുതാത്പര്യ ഹര്‍ജി.

ഡിസംബര്‍ 20 ലെ വിജ്ഞാപനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ എം.എല്‍ ശര്‍മ്മയാണ് ഹര്‍ജ്ജി നല്‍കിയത്. വിജ്ഞാപനം ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് ഹര്‍ജ്ജിയില്‍ ആരോപിക്കുന്നു. ഇപ്പോള്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ രാഷ്ട്രീയ താത്പര്യം സംരക്ഷിക്കാനും അടുത്ത പൊതു തിരഞ്ഞെടുപ്പ് ജയിക്കാനായി രാഷ്ട്രീയ എതിരാളികളെയും ചിന്തകരെയും നിയന്ത്രിക്കാനാണ് ഇത്തരത്തിലൊരു നീക്കമെന്നും ഹര്‍ജജ്ിയില്‍ എംഎല്‍ ശര്‍മ്മ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button