KeralaLatest News

വിവാഹത്തില്‍ നിന്ന് അവസാന നിമിഷം വധു പിന്മാറി; കാരണമിങ്ങനെ

തൊടുപുഴ: വിവാഹത്തില്‍ നിന്ന് അവസാന നിമിഷം വധു പിന്മാറി. പ്രതിശ്രുത വരന് ശബ്ദവൈകല്യമുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് വധുവിന്റെ വീട്ടുകാര്‍ അവസാന നിമിഷം വിവാഹത്തില്‍ നിന്നും പിന്മാറിയത്. സംഭവത്തെ തുടര്‍ന്ന് വരന്റെ ബന്ധുക്കള്‍ തൊടുപുഴ ഡിവൈഎസ്പിക്ക് പരാതി നല്‍കി. വിദേശത്തായിരുന്ന വരന്‍ നാട്ടിലെത്തിയപ്പോഴാണ് വധുവും വീട്ടുകാരും വരന്റെ ശബ്ദവൈകല്യം തിരിച്ചറിഞ്ഞത്. വിവാഹത്തിന് നാല് ദിവസം മുന്‍പാണ് വരന്‍ നാട്ടിലെത്തിയത്. വരന്റെ ഫോട്ടോ കണ്ടാണ് യുവതി വിവാഹത്തിന് സമ്മതിച്ചത്. ഞായറാഴ്ച ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടത്താണ് തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button