കോട്ടയം: പൊലീസ് അന്യായമായി കസ്റ്റഡില്‍ വച്ചിരിക്കുകയാണെന്ന് ആരോപിച്ച് കനക ദുര്‍ഗയും ബിന്ദുവും കോട്ടയം മെഡിക്കല്‍ കോളേജില്‍ നിരാഹാര അനുഷ്ഠാനത്തില്‍. ഇന്ന് ഉച്ച തിരിഞ്ഞത് മുതല്‍ ഇരുവരും ഭക്ഷണം നിഷേധിച്ചിരിക്കുകയാണ്. എന്നാല്‍ ഡിസ്ചാര്‍ജ് ചെയ്താല്‍ ഇരുവരെയും ശബരിമല ഒഴികെ ആവശ്യപ്പെടുന്ന സ്ഥലത്ത് സുരക്ഷയോടെ എത്തിക്കുമെന്നാണ് പൊലീസ് പറയുന്നത്.
ശബരിമലയിലേക്കുളള യാത്ര പിന്നീടത്തേക്ക് ആക്കമെന്ന് കനക ദുര്‍ഗയും ബിന്ദുവും സമ്മതിച്ചതായി പോലീസ് ഇതിന് മുമ്പേ വ്യക്തമാക്കിയിരുന്നു. മകരവിളക്ക് മഹോത്സവത്തിന് നട തുറക്കുമ്പോള്‍ ദര്‍ശനം സാധ്യമാക്കാം എന്ന ഉറപ്പിലാണ് ഇരുവരും മടങ്ങാമെന്ന് തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍.
കോട്ടയം ഡിവൈഎസ്പി ശ്രീകുമാര്‍ ഇരുവരുമായി മണിക്കൂറുകളോളം ചര്‍ച്ചയും നടത്തിയിരുന്നു. ശബരിമലയിലെ നിലവിലെ തിരക്ക് മൂലം നിലവിലെ സാഹചര്യത്തില്‍ അങ്ങോട്ടേക്കുളള യാത്രയില്‍ സുരക്ഷ നല്കാന് കഴിയില്ലെന്നാണ് പോലീസ് ഇരുവരേയും ധരിപ്പിച്ചിരിക്കുന്നത്. ഡിസ്ചാര്‍ജ് ചെയ്ത് കഴിഞ്ഞാല്‍ ഇരുവരേയും മടക്കി അയക്കാന്‍ പൊലീസ് സുരക്ഷ ഒരുക്കും. വീട്ടിലേക്ക് മടങ്ങിപ്പോയാല് സുരക്ഷാ ഭീഷണിയുണ്ടാകുമെന്ന ആശങ്ക ഇരുവരും പ്രകടിപ്പിച്ചു. വീട്ടുകാരുമായി ആലോചിച്ച ശേഷം എങ്ങോട്ട് പോകണമെന്ന് തീരുമാനമെടുക്കുമെന്ന് ഇരുവരും അറിയിച്ചു.
Post Your Comments