കൊച്ചി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ലയനനീക്കത്തില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 26-ന് രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക് നടക്കും. വിജയബാങ്കും ദേനബാങ്കും ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കാനുള്ള നീക്കം ബാങ്ക് ജീവനക്കാര്‍ക്കും പൊതുജനത്തിനും ദോഷകരമാണെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ 1,55,000 കോടി രൂപയാണ് പ്രവര്‍ത്തന ലാഭമുണ്ടാക്കിയത്. എന്നാല്‍, ലാഭവിഹിതം മുഴുവന്‍ കിട്ടാക്കട നീക്കിയിരുപ്പിനായാണ് ഉപയോഗിച്ചത്. രാജ്യത്തെ കിട്ടാക്കടങ്ങളില്‍ ഭൂരിഭാഗവും കോര്‍പ്പറേറ്റുകളുടെതാണ്. ഭീമമായ ഇത്തരം കിട്ടാക്കടങ്ങള്‍ തിരിച്ചു പിടിക്കാന്‍ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും നടപടികള്‍ സ്വീകരിക്കുന്നില്ല
201418 കാലയളവില്‍ മൂന്നരലക്ഷം കോടി രൂപ കിട്ടാക്കടമായി എഴുതിത്തള്ളി. പന്ത്രണ്ട് കമ്പനികള്‍ മാത്രം 2,53,000 കോടി കിട്ടാക്കടം വരുത്തി. ജനകീയ പൊതുമേഖല ബാങ്കുകളെ ക്ഷീണിപ്പിക്കുന്ന ലയനനീക്കം യഥാര്‍ഥ പ്രശ്‌നമായ കിട്ടാക്കടത്തില്‍ നിന്നും വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു
Post Your Comments