ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ അഗ്നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ 373 ലധികം പേരുടെ ജീവനാണ് പൊലിഞ്ഞത് 1400 ലധികം പേര്‍ക്ക് പരിക്കേറ്റു. 100 കിലോമീറ്ററലധികം തീരമേഖലയാണ് സുനാമിയില്‍ തകര്‍ന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. ശക്തിയേറിയ തിരമാല അടിക്കുന്നതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം ഇന്നുവരെ കൂടി കിട്ടിയിരിക്കുകയാണ്. തീരപ്രദേശത്ത് തുടരുന്നവര്‍ക്ക് ജാഗ്രത പാലിക്കണമെന്നും ബീച്ചില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നിറഞ്ഞ് റോഡ് ഗതാഗതം തടസപ്പെട്ടതിനാല്‍ പലയിടങ്ങളിലേക്കും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത ഉണ്ട്. ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ബീച്ചില്‍ ഒത്തുകൂടിയവരാണ് സുനാമിയില്‍ പെട്ടത്.
Post Your Comments