തിരുവനന്തപുരം : സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നു. ഡെറാഡൂണില്‍ നിന്നും കേരളത്തിലേക്കുള്ള ഡെറാഡൂണ്‍ – കൊച്ചുവേളി എക്സ്പ്രസ് മുന്നറിയിപ്പുകളില്ലാതെ റദ്ദാക്കി. അമൃത്സര്‍- കൊച്ചുവേളി എക്സ്പ്രസും വഴി തിരിച്ചുവിട്ടിട്ടുണ്ട്. ഇതോടെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്കായി നാട്ടിലേക്ക് എത്താനിരുന്ന ആളുകള്‍ ദുരിതത്തിലായിരിക്കുകയാണ്.
പലയിടങ്ങളിലും അറ്റകുറ്റപ്പണുകള് നടക്കുന്നതിനാലാണ് ട്രെയിനുകള്‍ വൈകുന്നതെന്നാണ് റെയില്‍വേയുടെ അനൗദ്യോഗിക വിശദീകരണം.തിരുവനന്തപുരത്ത് നിന്നും ഇന്നലെ 10.30 ന് യാത്ര പുറപ്പെടേണ്ടിയിരുന്ന അമൃത എക്സ്പ്രസ് ഇന്ന് പുലര്‍ച്ചെയാണ് യാത്ര ആരംഭിച്ചത്. കൊച്ചുവേളിയില്‍ നിന്നും യാത്ര ആരംഭിക്കുന്ന ലോകമാന്യ തിലക് സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് പുലര്‍ച്ചെ 2.15 ഓടെയുമാണ് യാത്ര പുറപ്പെട്ടത്.
Post Your Comments