ഹര്‍ത്താലിനോട്സഹകരിക്കേണ്ടതില്ലെന്ന തീരുമാനം നടപ്പിലാക്കാന്‍ വ്യാപാരികള്‍ പ്രദേശിക അടിസ്ഥാനത്തില്‍ യോഗങ്ങള്‍ ചേരുന്നു. കോഴിക്കോട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ യോഗങ്ങള്‍ പൂര്‍ത്തിയായി. മുഴുവന്‍ വ്യാപാരികളെയും പ്രാദേശികാടിസ്ഥാനത്തില്‍ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കാനാണ് യോഗം.കൂടുതല്‍ വ്യാപാരികളും വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന ആളുകളായതിനാല്‍ ഹര്‍ത്താലിനെതിരായ നിലപാട് മറികടക്കാന്‍ കഴിയുമെന്നാണ് സംസ്ഥാന നേത്യത്വം കരുതുന്നത്.
ഓരോ പ്രദേശത്തും യോഗം ചേര്‍ന്ന് ഹര്‍ത്താല്‍ വിമുക്ത പ്രദേശമാണിതന്ന് പ്രഖ്യാപിക്കുകയാണ് വ്യാപാരികളുടെ ലക്ഷ്യം.നിര്‍ബന്ധപൂര്‍വ്വം കടകളടപ്പിക്കാന്‍ ശ്രമിച്ചാല്‍ നിയമപരമായി നേരിടാനാണ് കൊടുവള്ളിയില്‍ ചേര്‍ന്ന വ്യാപാരികളുടെ യോഗത്തിന്റെ തീരുമാനം. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഓപ്പണ്‍ ഫോറം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. വ്യാപാരവ്യവസായി ഏകോപന സമിതിയുടേയും, ഇടത് അനുകൂല സംഘടനയായ വ്യാപാരി വ്യവസായ സമിതിയുടേയും പിന്തുണയിലാണ് യോഗങ്ങള്‍. മോട്ടോര്‍ തൊഴിലാളികളും വ്യാപാരികള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്. ഇടയ്ക്കിടെ വരുന്ന ഹര്‍ത്താലുകള്‍ വന്‍ നഷ്ടമാണ് വ്യാപാരമേഖയയില്‍ സൃഷ്്ടിക്കുന്നത്. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് വ്യാപാരികള്‍ താഴേതട്ടുമുതല്‍ പ്രചരണം എന്ന ആശയം മുന്നോട്ടു വെക്കുന്നത്.
Post Your Comments