മുംബൈ : ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ. സെന്‍സെക്സ് 272 പോയിന്റ് താഴ്ന്ന് 35470ലും നിഫ്റ്റി 90 പോയിന്റ് താഴ്ന്നു 10663ലുമാണ് വ്യാപാരം അവസാനിച്ചത്. ടിസിഎസ്, കൊടക് ബാങ്ക്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, എസ്ബിഐഎന്‍, ഐടിസി, തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചപ്പോൾ ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്സ്, ഏഷ്യന്‍ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്സിഎല്‍ ടെക്, ടാറ്റ സ്റ്റീല്‍, ആക്സിസ് ബാങ്ക്, പവര്‍ഗ്രിഡ്, റിലയന്‍സ്, ഒഎന്‍ജിസി, യെസ് ബാങ്ക്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.
Post Your Comments