Latest NewsInternational

അനധികൃത സ്വത്ത് സമ്പാദനം: നവാസ് ഷരീഫിനെതിരെയുള്ള കേസുകളില്‍ ഇന്ന് വിധി

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെതിരായ അഴിമതി കേസുകളില്‍ ഇന്ന് കോടതി വിധി പറയും. ഇസ്ലാമാഹാദിലെ അക്കൗണ്ടബിലിറ്റി കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് രണ്ട് കേസുകളാണ് ഷരീഫിനെതിരെയുള്ളത്. അതേസമയം ഷരീഫിന്റെ കുംബത്തിനെതിരെയും കേസില്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. കൂടാതെ കേസില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ 14 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാം. ഫ്്‌ളാഗ്ഷിപ്പ് ഇന്‍വെസ്റ്റ്‌മെന്റ്, അസീസി സ്റ്റീല്‍ മില്‍സ് അഴിമതി കേസുകളിലാണ് കോടതി ഇന്ന് വിധി പറയുന്നത്.

അതേസമയം അന്‍വര്‍ ഫീല്‍ഡ് കേസില്‍ ഷരീഫിന് പതിനൊന്നും മകള്‍ മറിയത്തിന് എട്ടും ഇവരുടെ ഭര്‍ത്താവായ മുഹമ്മദ് സഫദറിന് ഒരു വര്‍ഷവും തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ ജൂലൈയില്‍ വന്ന വിധിയില്‍ മൂവരും ജാമ്യത്തിലറങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button