സംസ്ഥാന വനിതാ-ശിശു വികസന വകുപ്പിനു കീഴിൽ സ്റ്റേറ്റ് നിർഭയ സെല്ലിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിൽ ആരംഭിക്കുന്ന ഹോം ഫോർ മെന്റൻ ഹെൽത്ത് പ്രവർത്തിപ്പിക്കാൻ താല്പര്യമുള്ള സ്ത്രീകളുടെയും കുട്ടികളുടെയും മാനസികാരോഗ്യമേഖലയിൽ പ്രവർത്തനപരിചയമുള്ള സന്നദ്ധ സംഘടനകളിൽ നിന്നും താല്പര്യപത്രം ക്ഷണിച്ചു. 2015ലെ ബാലനീതി നിയമവും, ചട്ടങ്ങളും അനുസരിച്ചുള്ള ഭൗതിക സാഹചര്യങ്ങളും പ്രവർത്തനവും നിർബന്ധമാണ്. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ഓഡിറ്റ് റിപ്പോർട്ട്, രണ്ട് വർഷത്തെ പ്രവർത്തന റിപ്പോർട്ട് എന്നിവ ഉൾപ്പെടെയുള്ള പ്രൊപ്പോസൽ ജനുവരി അഞ്ചിന് മുമ്പ് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ, നിർഭയ സെൽ, ഹൗസ് നം. 40, ചെമ്പക നഗർ, ബേക്കറി ജംഗ്ഷൻ, തിരുവനന്തപുരം- 1 എന്ന മേൽവിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.swd.kerala.gov.in, ഫോൺ: 0471-2331059.
Post Your Comments