കേന്ദ്ര സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന നാഷണല്‍ കൗൺസിൽ ഫോർ ടെക്‌നോളജി ആൻഡ് ട്രെയിനിംഗ് പ്രോഗ്രാമിൻറെ ഭാഗമായി കേരളത്തിലെ പ്രമുഖജില്ലകളില്‍ ആരംഭിക്കുന്ന വേദിക് വാസ്‌തു ശാസ്ത്ര ഡിപ്ളോമ കോഴ്‌സില്‍ ചേരുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു. തൃശ്ശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന വാസ്‌തുഭാരതിവേദിക് റിസർച്ച് അക്കാദമിയുടെ നേതൃത്വത്തിൽ തൃശ്ശൂർ ,കോഴിക്കോട് ,കണ്ണൂർ ,കൊല്ലം ,കോട്ടയം ,എറണാകുളം തുടങ്ങിയ ജില്ലകളിൽ 2019 –2020 ലേക്കുള്ള ഒരുവർഷത്തെ വേദിക് വാസ്‌തുശാസ്‌ത്ര ഡിപ്ലോമ കോഴ്‌സിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.
ശ്രീശ്രീരവിശങ്കർജിയുടെ ശിഷ്യനും ആർട് ഓഫ് ലിവിംഗ് ഇന്റർനേഷണൽ പരിശീലകനും കഴിഞ്ഞ 28 വർങ്ങളായി വാസ്‌തുശാസ്ത്രരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്തുശാസ്ത്ര വിദഗ്ദൻ ഡോ .നിശാന്ത് തോപ്പിലും സംഘവുമായിരിക്കും കേരളത്തിലെ വിവിധ ജില്ലകളിൽ നടക്കുന്ന വേദിക് വാസ്‌തു ഡിപ്ലോമ കോഴ്‌സിന് നേതൃത്വം നൽകുക. ധ്യാനം , യോഗ ,ജ്യോതിശാസ്ത്രം ,പൂജ തുടങ്ങിയ വാസ്‌തുശാസ്‌ത്ര അനുബന്ധപരിശീലനങ്ങളുമുൾ ക്കൊള്ളുന്ന ഈ പാഠ്യപദ്ധതിയിൽ മാർത്താണ്ഡം ,അപരാജിത ,പ്രജ്ഞ ,മനുഷ്യാലയചന്ദ്രിക ,അഗ്നിപുരാണം ,നാരദപുരാണം തുടങ്ങിയ പ്രാചീന വാസ്തുശാസ്ത്രഗ്രന്ഥങ്ങളെ അടിസ്ഥാനമായിരിക്കും പഠനപദ്ധതി നടപ്പിലാക്കുക.
N A C T E T അംഗീകാരമുള്ള സർട്ടിഫിക്കറ്റ് ലഭിക്കുന്ന ഈ ഡിപ്ലോമ കോഴ്‌സിന് പ്ലസ് ടു പാസ്സായവർക്ക് അപേക്ഷിക്കാവുന്നതാണ്.അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജനുവരി 25. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫാറത്തിനും അതാത് ജില്ലകളിലെ ഓഫീസുകളുമായോ തൃശ്ശൂരിലെ കോർപ്പറേറ്റ് ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ് -9188769199 -8547969788
Post Your Comments