അമൃത്സര്‍: പിഞ്ചു കുഞ്ഞിനെ ട്രെയിനിലെ ടോയ്ലറ്റിലിട്ട് ഫ്ലഷ് ചെയ്തു. ട്രെയിനിലെ ടോയ്ലറ്റ് വൃത്തിയാക്കാന്‍ എത്തിയ സ്റ്റാഫാണ് ആണ്‍കുട്ടിയെ ടോയ്ലറ്റിനുള്ളില് കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. പഞ്ചാബിലെ അമൃത്സര്‍ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ഹൗറ എക്സ്പ്രസില്‍ ശനിയാഴ്ചയായിരുന്നു സംഭവം. കുഞ്ഞിന്റെ കഴുത്തിൽ ചുറ്റും ദുപ്പട്ട ചുറ്റിയ നിലയിലായിരുന്നു കുട്ടി. ദുപ്പട്ട മാറ്റി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു.
തുടര്‍ന്ന് ജീവനുണ്ടെന്ന് മനസ്സിലാക്കുകയും കുട്ടിയെ അമൃത്സറിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുയായിരുന്നു. കുട്ടി ജനിച്ച് ഒരു ദിവസം മാത്രമേ ആയിട്ടുള്ളൂ. ട്രെയിനിലെ എസി കംമ്ബാര്ട്ട്മെന്റിലെ ടോയ്ലറ്റില്നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ടോയ്ലറ്റില് ഉപേക്ഷിച്ചിട്ട് വെറും നാല് മണിക്കൂര്‍ ആയിട്ടേയുള്ളൂവെന്നും തണുത്തുറച്ച വെള്ളത്തിലാണ് കുട്ടി ഇത്ര സമയം കിടന്നതെന്നും പൊലീസ് പറഞ്ഞു.
Post Your Comments