Latest News

യുവതിയെ വീട്ടുകാര്‍ അടിച്ചുകൊന്ന് കത്തിച്ചു : കൊലയ്ക്ക് പിന്നില്‍ പ്രണയവിവാഹം

തെലുങ്കാന : നാടിനെ നടുക്കി യുവതിയുടെ കൊലപാതകം. യുവതിയെ വീട്ടുകാര്‍ അടിച്ചുകൊന്ന് കത്തിച്ചു . കൊലയ്ക്ക് പിന്നില്‍ പ്രണയ വിവാഹമാണെന്നാണ് അനുമാനം. അന്യജാതിക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ചതിനാണ് യുവതിയെ മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് അടിച്ചു കൊന്നത്. തെലങ്കാനയിലെ മഞ്ചീരിയല്‍ ജില്ലയിലുള്ള കലമഡുഗു എന്ന ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പിന്ദി അനുരാധ എന്ന 20 വയസ്സുകാരിക്കാണ് ബന്ധുക്കളുടെ ക്രൂരകൃത്യത്തില്‍ ജീവന്‍ നഷ്ടമായത്.

അതേ ഗ്രാമത്തിലുള്ള ഇതര ജാതിക്കാരനായ അയ്യൊരു ലക്ഷിരാജം (26) എന്ന ലക്ഷമണിനെയാണ് അനുരാധ പ്രണയിച്ച് വിവാഹം ചെയ്തത്. അനുരാധ നെയ്ത്തുകാരുടെ വിഭാഗത്തില്‍പ്പെട്ട പദ്മശാലി എന്ന വിഭാഗക്കാരിയും ലക്ഷ്മണ്‍ യാദവ വിഭാഗക്കാരനുമായിരുന്നു. ഇരു ജാതികളും ഒ ബി സി വിഭാഗത്തില്‍പ്പെടുന്നവയാണ്.ഡിസംബര്‍ 3ന് ഹൈദരാബാദിലേക്ക് ഒളിച്ചോടിയ ഇരുവരും ആര്യസമാജ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരാകുകയായിരുന്നു. ശേഷം ശനിയാഴ്ച ഇരുവരെയും പൊലീസ് സംരക്ഷണത്തില്‍ ലക്ഷ്മണിന്റെ വീട്ടില്‍ എത്തിച്ചു.

എന്നാല്‍ ഇവിടെയെത്തിയ അനുരാധയുടെ ബന്ധുക്കള്‍ ലക്ഷമണിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം അനുരാധയെ ബലം പ്രയോഗിച്ച വീട്ടിലേക്കു കൊണ്ടുപോയി. ഇവിടെയെത്തിയ ശേഷം അനുരാധയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. അതിനു ശേഷം മൃതദേഹം നിര്‍മല്‍ ജില്ലയിലെ മല്ലാപൂരിലുള്ളൊരു കുന്നില്‍ കൊണ്ട് പോയി കത്തിച്ചു. ശേഷം ചാരം ഇന്ന് പുലര്‍ച്ചെ പ്രദേശത്തെ അരുവിയില്‍ ഒഴുക്കിയതായി പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button