Latest NewsKerala

ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം

കോട്ടയം : സ്വ​കാ​ര്യ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം.  ​പൊ​ന്‍​കു​ന്നം-​പാ​ലാ റോ​ഡി​ല്‍ ഇ​ള​ങ്ങു​ളം എ​സ്‌എ​ന്‍​ഡി​പി ഗു​രു​മ​ന്ദി​ര​ത്തി​നു സ​മീ​പം രാ​ത്രി 7.20നുണ്ടായ അപകടത്തിൽ കാ​റി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന മ​ണ​ര്‍​കാ​ട് കി​ഴ​ക്കേ​പ​റ​ന്പി​ല്‍ സു​കു​മാ​ര​ന്‍ (മോ​നാ​യി- 56), പാ​ല​ക്കാ​ട് ഏ​ല​വ​ന്നം പു​റ​ഞ്ഞാ​ട്ടി​ക്കാ​ലാ​യി​ല്‍ സോ​മ​നാ​ഥ​ന്‍റെ മ​ക​ന്‍ ക​ണ്ണ​ദാ​സ​ന്‍ (36), കോ​ട്ട​യം ക​ള​ത്തി​പ്പ​ടി സ്വ​ദേ​ശി കാ​ര്‍​ത്തി​ക​പ്പ​ള്ളി​യി​ല്‍ ഉ​ല്ലാ​സ് (48) എ​ന്നി​​രാ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​നി​ക്കാ​ട് കു​ന്നും​പു​റ​ത്ത് വി​ശ്വ​നാ​ഥ​ന്‍റെ മ​ക​ന്‍ അ​ജി (40) മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു.

പൊ​ന്‍​കു​ന്ന​ത്തു​നി​ന്നു പാ​ലാ​യ്ക്കു പോ​വു​ക​യാ​യി​രു​ന്ന നി​ര​പ്പേ​ല്‍ എ​ന്ന സ്വ​കാ​ര്യ ബ​സും പൊ​ന്‍​കു​ന്നം ഭാ​ഗ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്നു കാ​റും ത​മ്മി​ൽ കൂട്ടിയിടിക്കുകയായിരുന്നു. പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണു പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ എത്തിച്ചത്. സു​കു​മാ​ര​ന്‍റെ മൃ​ത​ദേ​ഹം കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും ക​ണ്ണ​ദാ​സ​ന്‍, ഉ​ല്ലാ​സ് എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ലും സൂ​ക്ഷി​ച്ചി​രി​ക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button