കോട്ടയം: ശബരിമല കയറാനെത്തി പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങേണ്ടി വന്ന ബിന്ദുവും കനക ദുര്‍ഗ്ഗയും വീണ്ടും മല കയറണമെന്നുളള ആവശ്യം പോലീസിനോട് കത്ത് മുഖേന അറിയിച്ചു. എന്നാല്‍ സുരക്ഷ ലഭ്യമാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പോലീസ് ഇവരെ അറിയിച്ചു.വേണമെങ്കില്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ അവര്‍ക്ക് ശബരിമലയിലേക്ക് പോകാമെന്നും പോലീസ് അറിയിച്ചു. ഇതേ സമയം ഇരുവരുടേയും നിലപാട് ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുമെന്ന് കോട്ടയം ഡിവൈഎസ്പി ശ്രീകുമാർ വ്യക്തമാക്കി.
രാവിലെ മലകയറാനെത്തിയ ഇരുവരെയും പ്രതിഷേധത്തെ തുടര്‍ന്ന് പൊലിസ് തിരിച്ചിറക്കുകയായിരുന്നു. മടങ്ങുന്നതിനിടെ തങ്ങളെ വീണ്ടും മലകയറ്റാമെന്ന് പൊലിസ് ഉറപ്പുതന്നിട്ടുണ്ടെന്നായിരുന്നു ബിന്ദു മാധ്യമങ്ങളോട് പറഞ്ഞത്. ശബരിമലയില്‍ നിന്ന് മടക്കിയ ഇരുവരെയുംകോട്ടയം മെഡിക്കൽ കോളേജിൽ പൊലീസ് എത്തിച്ചിരുന്നു . തുടര്‍ന്ന് അത്യാഹിത വിഭാഗത്തിന് മുന്നിലേക്ക് പ്രതിഷേധക്കാര്‍ ശരണം വിളിയുമായെത്തി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് മാറ്റി. എന്നാല്‍ പ്രതിഷേധകര്‍ ആംബുലൻസിന് നേരെ ചീമുട്ടയേറിഞ്ഞു.
Post Your Comments