സെന്റർ ഫോർ കണ്ടിന്യുയിംഗ് എഡൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന മൂന്നാർ എഞ്ചിനീയറിംഗ് കോളേജിൽ പ്രളയാനന്തര നവകേരള നിർമ്മാണത്തിന് ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ‘ഇൻവെന്റാ’ എന്ന പേരിൽ സംസ്ഥാനതല ആശയസമാഹരണ മത്സരം ഈ മാസം 29 നും 30 നും സംഘടിപ്പിക്കുന്നു. പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കാൻ കഴിയുന്ന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി അടിസ്ഥാനസൗകര്യങ്ങൾ പുനർനിർമ്മിക്കാനുതകുന്ന ആശയങ്ങൾ ‘വർക്കിംഗ് മോഡലുകൾ’ ഉപയോഗിച്ച് പ്രദർശിപ്പിക്കാൻ കഴിയുന്ന പ്രോജക്റ്റ് മത്സരം, ‘പ്രളയാനന്തരം പുനർ നിർമ്മിക്കപ്പെടേണ്ട കേരളം ചിത്രകാരന്റെ ഭാവനയിൽ’ എന്ന ആശയത്തിൽ വാട്ടർകളർ പെയിന്റിംഗ് മത്സരം, ‘കേരളത്തിന്റെ ചരിത്രവും ഭൂപ്രകൃതിയും’ ആസ്പദമാക്കി ക്വിസ് മത്സരം, പ്രളയബാധിത സന്ദർഭത്തിലും അതിനുശേഷവും ഒത്തൊരുമയോടെ നടത്തിയ രക്ഷാ-ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ അന്ത:സത്ത ദൃശ്യാവിഷ്കാരത്തിലൂടെ പ്രദർശിപ്പിക്കാനുതകുന്ന ഹ്രസ്വചിത്ര മത്സരം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
Post Your Comments