NattuvarthaLatest News

അഞ്ചാം ക്ലാസുകാരിയുടെ സത്യസന്ധത; കളഞ്ഞു പോയ പണം ഉടമയ്ക്ക് തിരികെ കിട്ടി

ആലപ്പുഴ: ഓടമ്പള്ളി ഗവ. യു പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ആര്യശ്രീയാണ് സ്‌കൂളില്‍ നിന്ന് പോകും വഴി കളഞ്ഞു കിട്ടിയ 1900 രൂപ ഉടമയ്ക്ക് തിരികെ നല്‍കി മാതൃക കാണിച്ചത്. പാണാവള്ളി സ്വദേശിനി സുഭാഷിണി പീലിംഗ് തൊഴിലാളികള്‍ക്ക് കൊടുക്കാനായി കൊണ്ടുപോയ തുകയാണ് വഴിയില്‍ നഷ്ടപ്പെട്ടത്. കളഞ്ഞു കിട്ടിയ പണം സ്‌കൂള്‍ അധികൃതരുടെയും പോലീസുകാരുടെയും മുന്നില്‍ വച്ച് ഉടമയ്ക്ക് കൈമാറി. സ്‌കൂളില്‍ നടന്ന ആദരിക്കല്‍ ചടങ്ങ് പൂച്ചാക്കല്‍ എസ്.ഐ. രാജീവ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ആര്യശ്രീക്ക് സ്‌കൂള്‍ മാനേജ്‌മെന്റും പോലീസും ഉപഹാരം നല്‍കി അനുമോദിച്ചു.

shortlink

Post Your Comments


Back to top button