തൃശ്ശൂര്‍: ചാലക്കുടിയില്‍ വീട്ടില്‍ നിന്നും 200 ലിറ്റര്‍ വാഷും മൂന്ന് ലിറ്റര്‍ ചാരായവും വാറ്റ് ഉപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് കലിക്കല്‍ സ്വദേശി സുകുമാരന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് ഇവ പിടിച്ചെടുത്തത്. ക്രിസ്മസ്, ന്യൂ ഇയര്‍ വിപണി ലക്ഷ്യമിട്ടുള്ള ചാരായ നിര്‍മ്മാണം നടക്കുമെന്ന വിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.
പറന്പില് കുഴിച്ചിട്ട നിലയില്‍ 200 ലിറ്റര്‍ വാഷും മൂന്ന് ലിറ്റര്‍ ചാരായവും കണ്ടെടുത്തു. രണ്ട് മാസമായി ചാരായം നിര്‍മ്മിക്കുന്നതായി സുകുമാരന്‍ സമ്മതിച്ചിട്ടുണ്ട്. ക്രിസ്മസ്, ന്യൂ ഇയര്‍ വിപണി ലക്ഷ്യമിട്ടായിരുന്നു നിര്‍മാണം.
കഴിഞ്ഞ ദിവസം മേലൂര്‍ പുഷ്പഗിരിയില്‍ നിന്നും 100 ലിറ്റര്‍ വാഷും മൂന്ന് ലിറ്റര്‍ ചാരായവും പിടികൂടിയിരുന്നു.
Post Your Comments