ദുബായ്: പ്രവാസികള്‍ക്ക് നിക്ഷേപത്തിന് ഡിവിഡന്റ് നല്‍കുന്ന പദ്ധതി നടപ്പാക്കാനൊരുങ്ങി കേരള പ്രവാസി ക്ഷേമ ബോര്‍ഡ്. ബോര്‍ഡ് ചെയര്‍മാന്‍ പി. ടി. കുഞ്ഞുമുഹമ്മദാണ് ഇതിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ പുറത്ത് വിട്ടത്. ഈ പദ്ധതിയിലൂടെ പ്രവാസികള്‍ക്ക് മൂന്നു ലക്ഷം മുതല്‍ 51 ലക്ഷം വരെ നിക്ഷേപിക്കാനാകും. അതേസമയം അഞ്ചു ലക്ഷം നിക്ഷേപം നടത്തുന്നവര്‍ക്ക് 5500 രൂപ പ്രതിമാസം ഡിവിഡന്റ് ലഭിക്കും. കൂടാതെ അതിനധിക തുക നിക്ഷേപിക്കുന്നവര്‍ക്ക് അതിന് ആനുപാതികമായും ഡിവിഡന്റ് ലഭിക്കും.
അതേസമയം ഇതൊരു പലിശ പദ്ധതിയല്ലെന്നും, നിക്ഷേപങ്ങള്‍ കിഫ്ബിയിലേക്കോ ലാഭകരമായ ഏതെങ്കിലും പാതയിലേക്കോ ആണ് പോവുകയെന്നും ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു കൂടാതെ പദ്ധതിയിലൂടെ വായ് ലഭിക്കില്ല. എന്നാല്‍ 18 വയസ്സ് കഴിഞ്ഞ ആര്‍ക്കും നിക്ഷേപം നടത്താനാകും.
നിക്ഷേപം നടത്തി മൂന്നു വര്‍ഷത്തിനു ശേഷം മുതല്‍ മരണം വരെ ഡിവിഡന്റ് ലഭ്യമാകും. കൂടാതെ മരണശേഷം ഏറ്റവും അടുത്ത ആശ്രിതനോ ആശ്രിതയ്ക്കോ ഡിവിഡന്റ് ലഭിക്കും. ആ വ്യക്തിയും മരിച്ചാല്‍ നിബന്ധനകള്‍ക്കു വിധേയമായി തൊട്ടടുത്ത ആശ്രിതര്‍ക്ക് ലഭിക്കും. അതേസമയം പദ്ധതിയെ സംബന്ധിച്ച് ഏതാനും നടപടികള്‍ പൂര്‍ത്തിയാകാനുണ്ടെന്നും അതിനുശേഷം മുഖ്യമന്ത്രി പ്രഖ്യാപനം നടത്തുമെന്നും പി. ടി. കുഞ്ഞുമുഹമ്മദ് അറിയിച്ചു.
Post Your Comments