കോല്‍ക്കത്ത: ബിജെപി അധികാരത്തില്‍ വന്നാല്‍ പോലീസിന്റെ തുണിയുരിയുമെന്ന് പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. . സംസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നു എന്നാരോപിച്ചാണ് ദിലീപ് പോലീസിനെതിരെ ഇപ്രകാരം പ്രതികരിച്ചത്.
സാഹചര്യം മോശമായാല്‍ ഞങ്ങള്‍ നിങ്ങളുടെ തുണിയുരിയും. നിങ്ങള്‍ യൂണിഫോം അര്‍ഹിക്കുന്നില്ല. അത് ഞങ്ങള്‍ അഴിച്ചെടുക്കും. ഞങ്ങള്‍ എല്ലാ കാര്യങ്ങളുടെയും വിവരങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. ഞങ്ങള്‍ക്കെതിരേ കള്ളക്കേസെടുത്ത ഉദ്യോഗസ്ഥരെയും നിരീക്ഷിക്കുന്നുണ്ട്. അവര്‍ ഞങ്ങള്‍ക്കു മറുപടി പറയേണ്ടിവരുന്ന കാലമുണ്ടാകും- ദിലീപ് ഘോഷ് പറഞ്ഞു.
Post Your Comments