KeralaLatest News

പോലീസ് തന്ത്രപരമായി തിരിച്ചിറക്കി: ആരോപണവുമായി ബിന്ദു

പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ തങ്ങളെ തന്ത്രപരമായി പോലീസ് തിരിച്ചിറക്കിയെന്ന ആരോപണവുമായി ബിന്ദു. ഇന്ന് രാവിലെയാണ് പെരിന്തല്‍മണ്ണയില്‍ നിന്ന് ബിന്ദുവും കൊയിലാണ്ടിയില്‍ നിന്ന് കനക ദുര്‍ഗയും ശബരിമല ദര്‍ശനത്തിന് എത്തിയത്. പോലീസിനെ അറിയിക്കാതെ ദര്‍ശനത്തിനെത്തിയ യുവതികള്‍ തങ്ങള്‍ക്ക് സംരക്ഷണം വേണ്ട എന്നും അറിയിച്ചിരുന്നു. തുടര്‍ന്ന് പമ്പയില്‍ നിന്ന് അപ്പാച്ചിമേട് വരെ വളരെ സുഗമമായി യാത്ര ചെയ്ത ഇവരെ അവിടെ വച്ച് പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. കുറച്ച് സമയങ്ങള്‍ക്ക് ശേഷം പ്രതിഷേധക്കാരെ മാറ്റി വലിയ സുരക്ഷാ വലയത്തില്‍ യുവതികളെ സന്നിധാനത്ത് എത്തിക്കാനുള്ള ശ്രമവും പോലീസ് നടത്തി.

അതേസമയം സന്നിധാനത്തെത്താന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കേ കനകലതയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് യുവതികളെ തിരിച്ചിറക്കുകയായിരുന്നു. എന്നാല്‍ പോലീസ് തങ്ങളെ തന്ത്രപൂര്‍വം നിര്‍ബന്ധിച്ച് ഇറക്കുകയാണെന്ന് ബിന്ദു പറഞ്ഞു. കനക ദുര്‍ഗക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു എന്ന് പറയുന്നത് കള്ളമാണെന്നും തങ്ങളെ പോലീസ് നിര്‍ബന്ധപൂര്‍വം ഇറക്കുകയായിരുന്നെന്നും ബിന്ദു പറഞ്ഞു. റെസ്റ്റിംങ് റൂമിലേയ്‌ക്കെന്ന് കള്ളം പറഞ്ഞാണ് പോലീസ് തിരിച്ചിറക്കിയതെന്നും ബിന്ദു.

shortlink

Related Articles

Post Your Comments

Related Articles


Back to top button