CricketLatest NewsSports

ഓസ്‌ട്രേലിയ-ന്യൂസിലൻഡ്‌ പരമ്പര : ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ : ഓസ്‌ട്രേലിയ-ന്യൂസിലൻഡ്‌ ടി20,ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയെ ടീമിൽ ഉൾപ്പെടുത്തി. ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 ടീമിലും, ഓസ്‌ട്രേലിയ-ന്യൂസിലൻഡ്‌ ഏകദിന ടീമിലും ധോണി ഇടം നേടി. യുവതാരം ഋഷഭ് പന്തിന് ഏകദിന ടീമില്‍ ഇടം നേടാനായില്ല. മുഹമ്മദ് ഷമിയേ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തി. ദിനേശ് കാര്‍ത്തിക്, കെ.എല്‍. രാഹുല്‍ എന്നിവർ ട്വന്റി 20 ടീമില്‍ സ്ഥാനം നിലനിര്‍ത്തി. പരിക്ക് കാരണം പുറത്തായ ഹാര്‍ദിക് പാണ്ഡ്യയും കേദാര്‍ ജാദവും ഇരു ടീമിലേക്കും തിരിച്ചെത്തി

ടീം വിവരങ്ങൾ ചുവടെ ചേർക്കുന്നു

ന്യൂസിലൻഡ് – ഇന്ത്യ ടി20 ടീം : വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, കേദാര്‍ ജാദവ്, എം. എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കമാര്‍, ഖലീല്‍ അഹമ്മദ്.

(ഓസ്‌ട്രേലിയ-ന്യൂസിലൻഡ്‌) ഇന്ത്യ ഏകദിന ടീം : വിരാട് കോഹ്‌ലി , രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, അമ്പാട്ടി റായുഡു, ദിനേശ് കാര്‍ത്തിക്, കേദാര്‍ ജാദവ്, എം.എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യൂസുവേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കമാര്‍, ഖലീല്‍ അഹമ്മദ്, മുഹമ്മദ് ഷമി.

shortlink

Related Articles

Post Your Comments

Related Articles


Back to top button