അബുദാബി: അബുദാബി നഗരത്തിലെ ബസ് സര്‍വീസുകള്‍ പരിഷ്‌കരിച്ചു. പുതിയ സര്‍വീസിന് പുറമെ നിലവിലെ റൂട്ടുകളിലും സമഗ്രമായ പരിഷ്‌കാരം നടപ്പിലാക്കിയിട്ടുണ്ട്. നിലവിലെ ഓര്‍ഡിനറി, ഇന്റര്‍ സിറ്റി ബസുകള്‍ക്ക് പുറമെ പുതിയതായി എക്‌സ്പ്രസ് ബസ് സര്‍വീസും നഗരത്തില്‍ ആരംഭിച്ചു.
പ്രധാനപ്പെട്ട നാല് റൂട്ടിലേക്കാണ് എക്‌സ്പ്രസ് ബസ് സര്‍വീസ് ആരംഭിച്ചത്. ബസ് നമ്പര്‍ എക്‌സ് 2, 3 ബസുകള്‍ ഖാലിദിയ്യ ചില്‍ഡ്രന്‍സ് ഗാര്‍ഡനില്‍നിന്ന് ആരംഭിച്ച് അല്‍ മഖ്ത ബസ് ഇന്റര്‍ചേഞ്ചില്‍ അവസാനിക്കും. എക്‌സ് 4, 5 അല്‍ സാഹിയ കോര്‍ണിഷ് ഹോസ്പിറ്റലില്‍നിന്ന് ആരംഭിച്ച് അല്‍ മഖ്ത ബസ് ഇന്റര്‍ചേഞ്ചില്‍ അവസാനിക്കും. എക്‌സ്പ്രസ് ബസുകള്‍ 30 മിനിറ്റ് ഇടവേളകളിലാണ് സര്‍വീസ് നടത്തുക. എക്‌സ്പ്രസ് ബസുകള്‍ എക്‌സ്പ്രസ് ബസ് സ്റ്റോപ്പുകളില്‍ മാത്രമാണ് നിര്‍ത്തുക. അബുദാബി നഗരത്തിലെ സിറ്റി ടെര്‍മിനലില്‍നിന്ന് സര്‍വീസ് തുടങ്ങുന്ന എ വണ്‍ ബസ് സലാംസ്ട്രീറ്റ് വഴി എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മൂന്നില്‍ അവസാനിക്കും. ഖലീഫ സ്ട്രീറ്റിലെ അല്‍ ദാനയില്‍നിന്ന് സര്‍വീസ് തുടങ്ങുന്ന എ 2 ബസ് മുറൂര്‍ റോഡ്, ബസ് സ്റ്റേഷന്‍ വഴി ടെര്‍മിനല്‍ മൂന്നില്‍ സര്‍വീസ് അവസാനിപ്പിക്കും. മുസഫ ഡല്‍മ മാളില്‍നിന്ന് സര്‍വീസ് ആരംഭിക്കുന്ന എ 10 മുഹമ്മദ് ബിന്‍ സായിദ് സിറ്റി വഴി ടെര്‍മിനല്‍ മൂന്നില്‍ അവസാനിക്കും.
ഷഹാമ ബസ് സ്റ്റേഷനില്‍നിന്ന് സര്‍വീസ് ആരംഭിക്കുന്ന ബസ് നമ്പര്‍ എ 20 അല്‍ റീഫ് ഡൗണ്‍ ടൗണ്‍ വഴി ടെര്‍മിനല്‍ മൂന്നില്‍ അവസാനിക്കും. അല്‍ വത്ബ വര്‍ക്കേഴ്സ് സിറ്റിയില്‍നിന്ന് സര്‍വീസ് തുടങ്ങുന്ന ബസ് നമ്പര്‍ എ 40 ബനിയാസ് വെസ്റ്റ് കോര്‍ട്ട് വഴി ബനിയാസ് ഈസ്റ്റിലൂടെ സഞ്ചരിച്ച് ടെര്‍മിനല്‍ മൂന്നില്‍ അവസാനിക്കും. ബസ് നമ്പര്‍ 167 ഖലീഫ സിറ്റി എമിറേറ്റ്സ് സ്‌കൂളില്‍നിന്ന് ആരംഭിച്ച് ടെര്‍മിനല്‍ മൂന്നില്‍ അവസാനിക്കും. ബസ് നമ്പര്‍ എ 1, എ 2 എന്നിവ 24 മണിക്കൂറും അരമണിക്കൂര്‍ ഇടവേളകളില്‍ സര്‍വീസ് നടത്തും.
005 ബസ് അല്‍ ഫലാ സ്ട്രീറ്റില്‍ അല്‍ സാഹിയയില്‍നിന്ന് ആരംഭിച്ച് ഹംദാന്‍ സ്ട്രീറ്റ് വഴിയും 007 ഇലക്ട്ര സ്ട്രീറ്റ് വഴിയും മറീന മാളില്‍ അവസാനിക്കും. 008 മിനാ മത്സ്യമാര്‍ക്കറ്റില്‍നിന്ന് ആരംഭിച്ച് അല്‍ ബത്തീനില്‍ സര്‍വീസ് അവസാനിപ്പിക്കും. 009 മിന സൂഖില്‍നിന്ന് ആരംഭിച്ച് അല്‍ മറീനയില്‍ അവസാനിക്കും. 011 മിന സെന്ററില്‍നിന്ന് ആരംഭിച്ച് മറീന മാളില്‍ അവസാനിക്കും. 020 അല്‍ മുന്‍തസ സൗത്തില്‍ നിന്ന് ആരംഭിച്ച് മറീനയില്‍ അവസാനിക്കും. 021 അല്‍ മഖ്ത്ത വെസ്റ്റില്‍ നിന്ന് ആരംഭിച്ച് ഖാലിദിയ ചില്‍ഡ്രന്‍സ് ഗാര്‍ഡനില്‍ അവസാനിക്കും. 022 അല്‍ മഖ്ത്ത സൂക്ക് അല്‍ ബെഹ്രില്‍നിന്ന ആരംഭിച്ച് അല്‍ മറീനയില്‍ അവസാനിക്കും.
Post Your Comments