Latest NewsKerala

ശ്രീനാരായണ ഗുരു മനുഷ്യന്റെയും പ്രകൃതിയുടെയും ഉള്ളിലുള്ള ഏകത്വ ദര്‍ശനം കണ്ടറിഞ്ഞ വ്യക്തിയെന്ന് അബ്ദു സമദ് സമദാനി

വര്‍ക്കല : കേരളത്തെ പ്രളയത്തില്‍ നിന്നും രക്ഷിച്ചത് മനുഷ്യരുടെ കരുണയാണെന്ന് എംപി അബ്ദു സമദ് സമദാനി പറഞ്ഞു. വര്‍ക്കല നാരായണ ഗുരുകുലത്തിന്റെ 68 ാംമത് വാര്‍ഷിക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സത്യദര്‍ശികളായ ഗുരുക്കന്‍മാര്‍ക്ക് നിറഭേദങ്ങളോ വിഭജനങ്ങളോ ഇല്ലായിരുന്നു. അതുപോലെ മനുഷ്യന്റെ മനസ്സിലുള്ള നിറഭേദങ്ങളും വിഭജനങ്ങളും ഒഴിയണം. മനുഷ്യന്റെയും പ്രകൃതിയുടെയും ഉള്ളിലുള്ള ഏകത്വ ദര്‍ശനം കണ്ടറിഞ്ഞ വ്യക്തിയായിരുന്നു ശ്രീനാരായണ ഗുരുവെന്നും അബ്ദു സമദ് സമദാനി അഭിപ്രായപ്പെട്ടു. ഭൗതീകതയുടെ അതിപ്രസരത്തിന്റെ മധ്യത്തില്‍ വ്യ്കതിക്കും സമൂഹത്തിനും സ്വന്തം ആന്തരികത തിരിച്ചറിയാനും അതില്‍ ജീവിക്കാനാവശ്യമായ സാഹചര്യം സൃഷ്ടിക്കേണ്ടത് കാലത്തിന്റെ അനിവാര്യതായാണെന്നും സമദാനി കൂട്ടിചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button