കോവൂരിലെ നടന് വിനോദ് കുമാറിന്റെ തറവാട്ട് വീട്ടിലെ മുല്ലയുടെ പടര്‍ന്ന് കയറ്റം കണ്ടാല്‍ ആരും അറിയാതെ മനസില്‍ ചോദിച്ച് പോകും എന്താ ഈ മുല്ലക്ക് പ്രാന്ത് പിടിച്ചോന്ന്. അത്രക്ക് പടര്‍ന്ന് പന്തലിച്ച് നില്‍ക്കുകയാണ് മണിമുല്ല എന്ന നാഗവല്ലി മുല്ല.പണ്ടെങ്ങോ ഒരു നേഴ്സറിയില്‍ നിന്ന് കൊണ്ട് വന്ന് നട്ടതാണ്. ഇപ്പോള്‍ വീടിന് അടുത്തുളള ഒരു മരം വഴി വലിഞ്ഞ് കയറി തറവാട് വീട്ടിലെ ടെറസ് മുഴുവന്‍ പടര്‍ന്ന് ഒരു മുല്ല വൃന്ദാവന മായിരിക്കുകയാണ്.
മാത്രമല്ല ടെറസില്‍ നിന്ന് വീടിന് താഴേക്കും ഒരു പുഴ ഒഴുകുന്ന പോലെ മുല്ല പൂത്ത് കിടക്കന്നത് ഒന്ന് കാണേണ്ട കാഴ്ച തന്നെയാണ്. ഡിസംബര്‍ മാസത്തില്‍ പൂക്കുന്ന ഈ മുല്ലക്ക് മൂന്നാല് ദിവസം മാത്രമേ ആയുസുളളൂവെന്ന് നടന് വിനോദ് കോവൂര്‍ പറയുന്നു. എന്തായാലും ബ്രേക്കും ബെല്ലും ഇല്ലാതെ പടര്‍ന്ന് ഈ മണിമുല്ലയുടെ സുഗന്ധം നുകരനായി നിരവധി പേരാണ് എത്തുന്നത്. ഏവരേയും വിനോദ് കോവൂര്‍ ഈ മനോഹര ദൃശ്യം കാണുന്നതിനായി ക്ഷണിക്കുന്നുമുണ്ട്.
https://www.facebook.com/vinod.kovoor/videos/2350588878313994/
Post Your Comments