പത്തനാപുരം: റോഡുപണിനടത്തുന്നതിനായി റോഡിന് കുറുകെ വലിച്ച് കെട്ടിയിരുന്ന പ്ലാസ്റ്റിക് കയറില്‍ കഴുത്തുകുരുങ്ങി അഞ്ച് വയസുകാരന് പരിക്ക്. കുട്ടി പ്ലാസ്റ്റിക് കയറില്‍ കഴുത്തുകുരുങ്ങി റോഡില്‍ തലയിടിച്ചു വീഴുകയായിരുന്നു. നെടുംപറമ്ബ് പുത്തന്‍വിള പുത്തന്‍വീട്ടില്‍ ഷമ്മുവിന്റെ മകന് മുഹമ്മദ് റഹിയാന്‍ (അഞ്ച്) ആണ് പരുക്കേറ്റത്.
പിതാവിനൊപ്പം ഇരുചക്രവാഹനത്തില്‍ സ്കുളിലേക്ക് വരുന്നതിനിടെയാണ് സംഭവം. നെടുംപറമ്ബ് ഇടത്തറ റോഡിന്റെ അറ്റകുറ്റപണികള്‍ക്കായി സുരക്ഷാ മുന്നറിയിപ്പില്ലാതെ റോഡിന് കുറുകെ കയര്‍ വലിച്ചു കെട്ടിയിരുന്നു. കയര്‍ ഉയര്‍ത്തിയാണ് ഇരുചക്രവാഹന യാത്രികരും കാല്‍നടയാത്രക്കാരും കടന്നുപോയിരുന്നത്. ഷമ്മു കയര്‍ ഉയര്‍ത്തി ബൈക്ക് മുന്നോട്ട് എടുത്തപ്പോള്‍ മുഹമ്മദ് റഹിയാന്റെ കഴുത്തില്‍ കയര്‍ കുരുങ്ങി റോഡില്‍ തലയിടിച്ചു വീഴുകയായിരുന്നു. പരുക്കേറ്റ മുഹമ്മദ് റഹിയാനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നു കരാറുകാരനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
Post Your Comments