സെയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെയും മകളായ സാറാ അലി ഖാന്‍ ബോളിവുഡിന്റെ പുത്തന്‍ നായികയായി മാറിയിരിക്കുകയാണ്. മെലിഞ്ഞുണങ്ങിയ സുന്ദരിക്കുട്ടിയാണ് സാറ ഇപ്പോൾ.
എന്നാല്‍ ഏതാനും നാളുകള്‍ക്ക് മുമ്ബ് വരെ സാറ അത്ര മെലിഞ്ഞതൊന്നുമായിരുന്നില്ല. 96 കിലോയില്‍ നിന്നുമാണ് സാറ ഇന്ന് കാണുന്ന രൂപത്തിലെത്തിയത്. ഭക്ഷണത്തില്‍ യാതൊരു തരത്തിലുമുള്ള നിയന്ത്രണങ്ങള്‍ ഇല്ലാതെയാണ് സാറ വളര്‍ന്നത്. കൊളംബിയയില്‍ പഠിക്കുന്ന സമയത്ത് 96 കിലോയായിരുന്നു സാറയുടെ ശരീരഭാരം. പി.സി.ഒ.ഡി മൂലമുള്ള ബുദ്ധിമുട്ടുകളും സാറയെ അക്കാലത്ത് വല്ലാതെ അലട്ടിയിരുന്നു.
വണ്ണം കുറയ്ക്കുന്നതിനെപ്പറ്റി സാറയും ഗൗരവമായി ചിന്തി തുടങ്ങിയത് തന്റെ കരിയർ സിനിമയിലാണെന്ന് ഉറപ്പിച്ചപ്പോഴയിരുന്നു. ഒരിക്കല്‍ നാട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ സ്വന്തം അമ്മയ്ക്കും തിരിച്ചറിയാന്‍ സാധിക്കാതെ വന്നതോടെ സാറ വണ്ണം കുറയ്ക്കാന്‍ തന്നെ ഉറപ്പിച്ചു. കരീന കപൂര്‍, മലൈക അറോറ എന്നിവരുടെ ട്രെയിനറായ നമ്രിത പുരോഹിത് ആണ് 96 കിലോയില്‍ നിന്ന് ഇപ്പോള്‍ കാണുന്ന രൂപത്തിലേക്ക് മാറാന്‍ സാറയെ സഹായിച്ചത്.
Post Your Comments