KeralaLatest News

മനിതി സംഘം ആവശ്യപ്പെടുന്നത് ചെയ്തുകൊടുക്കും

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മനിതി സംഘം ഇവിടെ എത്തിയിട്ടുള്ളത്

പമ്പ: ശബരിമല ദര്‍ശനത്തിനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മനിതി എന്ന സംഘടനയുടെ നേതൃത്വത്തില്‍ എത്തിയ യുവതികളടക്കമുള്ള സ്തരീകള്‍ക്ക് ആവശ്യമുള്ളത് ചെയ്തു കൊടുക്കുമെന്ന് ശബരിമല സ്പെഷ്യല്‍ ഓഫീസര്‍ കാര്‍ത്തികേയന്‍. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മനിതി സംഘം ഇവിടെ എത്തിയിട്ടുള്ളത്. ഇത് നേരത്തേ തന്നെ രേഖാ മൂലം സര്‍ക്കാരിനെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ പുതിയതായി എത്തുന്ന സംഘത്തിനും സംരക്ഷണം കൊടുക്കാനുള്ള ബാധ്യത പോലീസിനുണ്ടെന്നും പ്രതിഷേധക്കാരെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. പമ്പയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അടുത്ത സംഘം പത്തരയോടെ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുമെന്നാണ് സൂചന.  വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് അടക്കമുള്ള പതിനാല് പേരടങ്ങുന്ന സംഘമാണ് എത്തുന്നത്. എന്നാല്‍ ഇവരെ തൃശൂരില്‍ തന്നെ തടയുമെന്നാണ് ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകരുടെ നിലപാട്.

ശബരിമല വിഷയത്തില്‍ നിലപാട് എടുക്കേണ്ടത് ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍ തീരുമാനം എടുക്കേണ്ടത് ദേവസ്വം ബോര്‍ഡും പോലീസുമാണെന്ന് സമിതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button