പമ്പ•ശബരിമല ദര്‍ശനം നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് തമിഴ്നാട്ടില്‍ നിന്നെത്തിയ മനിതി സംഘത്തിലെ യുവതികള്‍. പോലീസുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മനിതി സംഘം നിലപാട് വ്യക്തമാക്കിയത്. സി.ഐ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. ചര്‍ച്ചയില്‍ പിന്നോട്ടിലെന്ന നിലപാട് സംഘ തലവ ശെല്‍വി ആവര്‍ത്തിക്കുകയായിരുന്നു. ദര്‍ശനം നടത്താതെ മടങ്ങില്ലെന്നും ചര്‍ച്ചയ്ക്ക് ശേഷം അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മനിതി പ്രവര്‍ത്തകര്‍ പമ്പയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തങ്ങള്‍ പിന്മാറുന്നത് ശരിയല്ലെന്നും ശെല്‍വി വ്യക്തമാക്കി.
അതേസമയം, പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് സംഘത്തിലെ മറ്റു യുവതികള്‍ പമ്പയില്‍ കുത്തിയിരിക്കുകയാണ്.
ശനിയാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ കേരളത്തില്‍ പ്രവേശിച്ച സംഘം എരുമേലിയില്‍ പ്രവേശിക്കാതെയാണ് പമ്പയിലെത്തിയത്. ഇടുക്കിയിലും കോയമ്പത്തൂരിലും ഉയര്‍ന്ന പ്രതിഷേധം മറികടന്നാണ് റോഡ് മാര്‍ഗം പൊലീസ് സുരക്ഷയില്‍ എത്തുന്ന സംഘം കേരളത്തില്‍ പ്രവേശിച്ചത്.
കമ്പംമേട്ട് ചെക്ക്പോസ്റ്റ് വഴിയാണ് യുവതികളുടെ സംഘം കേരളത്തില്‍ പ്രവേശിച്ചത്. മനിതി കൂട്ടായ്മയിലെ വനിതകള്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കട്ടപ്പനയിലെ പാറപ്പുറത്ത് വച്ചും ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് യാത്ര തുടരാനായത്.
11 അംഗ സംഘത്തിലെ ആറുപേരാണ് ദര്‍ശനം നടത്തുന്നത്. മറ്റുള്ളവര്‍ സഹായത്തിന് എത്തിയതാണെന്നും എല്ലാവരും വിശ്വാസികളാണെന്നും സംഘ പ്രതിനിധി സെല്‍വി അറിയിച്ചു. പൂജാരിമാര്‍ കെട്ടുനിറയ്ക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് യുവതികള്‍ സ്വയം കെട്ടുനിറയ്ക്കുകയായിരുന്നു.
അതേസമയം, മറ്റൊരു മനിതി സംഘം കൂടി പമ്പയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments