മുംബൈ : കോഹ്‌ലിയെ മറ്റു താരങ്ങളിൽ നിന്ന് വ്യത്യസ്‌തനാക്കുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി പ്രമുഖ് ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡ്. ഒരുപോലെ ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റുകളിലും ഏങ്ങനെ മികവ് തെളിയിക്കാമെന്നതിന് ഉദാഹരണമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. മൂന്ന് ഫോര്‍മാറ്റിലും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച്ചവെക്കുന്നവര്‍ക്ക് ഉദാഹരമാണ് കോഹ്‌ലിയെ പോലുള്ള താരങ്ങൾ. നിങ്ങള്‍ ടെസ്റ്റ് കളിക്കുന്നില്ലെങ്കില്‍ പരീക്ഷിക്കാന്‍ ക്രിക്കറ്റിന്‍റെ മറ്റ് ഫോര്‍മാറ്റുകളുണ്ട്. എകദിനവും ടി20യും എനിക്കേറെ ഇഷ്ടമാണെന്നും ക്രിക്കറ്റിലെ മനോഹരമായ ശൈലികളാണ് ഇവയെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു.
ടെസ്റ്റ് കളിക്കുമ്പോഴാണ് ക്രിക്കറ്റര്‍ എന്ന നിലയില്‍ കൂടുതല്‍ സംതൃപ്‌തി ലഭിക്കുന്നതെന്ന് അണ്ടര്‍ 19 താരങ്ങളോട് പറയാറുണ്ട്. ഏറ്റവും കഠിനമായ ക്രിക്കറ്റ് രൂപമാണ് ടെസ്റ്റ്. ടെസ്റ്റ് ക്രിക്കറ്റ് പോലെ മറ്റൊന്നും നിങ്ങളെ പരിക്ഷിക്കില്ല. അഞ്ച് ദിവസം ശാരീരികമായും മാനസികമായും സാങ്കേതികമായും വൈകാരികമായും പരീക്ഷിക്കപ്പെടുകയാണെന്നും നിങ്ങള്‍ക്ക് നിങ്ങളെ പരീക്ഷിക്കണമെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കണമെന്ന് അണ്ടര്‍ 19 താരങ്ങളോട് പറയാറുണ്ടെന്നും ദ്രാവിഡ് വ്യക്തമാക്കി.
Post Your Comments