വാഷിങ്ടണ്‍: അനധികൃത കുടിയേറ്റം തടയാന്‍ മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില് പണിയാന്‍ ഫണ്ട് ആവശ്യപ്പെട്ട് അവതരിപ്പിച്ച ബില്‍ ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ തള്ളി. ഇതോടെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ദീര്‍ഘകാലത്തേക്ക് ഈ പ്രതിസന്ധി തുടരുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൂചിപ്പിച്ചു.
ഭരണസ്തംഭനം മൂലം ആഭ്യന്തര സുരക്ഷ, നീതിന്യായം, ഗതാഗതം ഉള്‍പ്പെടെയുള്ള വിഭാഗങ്ങളുടെ പ്രവര്‍ത്തനം നിലക്കുകയും എട്ടു ലക്ഷത്തോളം തൊഴിലാളികള്‍ക്ക് ശമ്പളം ലഭിക്കാതെ വരുകയും ചെയ്യുന്ന സാഹചര്യമാണുളളത്.
Post Your Comments