ഇംഫാല്‍: ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ പുതിയ അസംബ്ലി നിയമം പാസാക്കി മണിപ്പൂര്‍ സര്‍ക്കാര്‍. ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടാല്‍ അതിലെ പ്രതിക്ക്് ജീവപര്യന്തം തടവ് ശിക്ഷ വിധിയ്ക്കുന്നതാണ് പുതിയ നിയമം.
ആഭ്യന്തര ചുമതല കൂടിയുള്ള മുഖ്യമന്ത്രി എന്‍ ബൈറന്‍ സിംഗിന്റെ നേതൃത്വത്തില്‍ ഐക്യകണ്‌ഠേനയാണ് ബില്‍ പാസാക്കിയത്. കഴിഞ്ഞ സെപ്തംബറില്‍ സംസ്ഥാനത്ത് ഒരാളെ സ്‌കൂട്ടര്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ തല്ലിക്കൊന്നിരുന്നു. ഈ സംഭവവും സംസ്ഥാനത്ത് ആള്‍ക്കൂട്ട ആക്രമണം കൂടി വരുന്നതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ നിയമം.
അതേസമയം കഴിഞ്ഞമാസം ബുലന്ദഷറില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിടെ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കൊലപാതകത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് കൊല്ലപ്പെട്ട പോലീസുകാരന്റെ കുടുംബത്തിന്റെ ആരോപണം.
Post Your Comments