ഡൽഹി : ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്താൽ ബന്ധുവായ യുവാവിനെ ഭർത്താവ് കുത്തിക്കൊന്നു. ഡൽഹിയിലെ നിഹല്‍ വിഹര്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. സംഭവത്തെ തുടർന്ന് അനില്‍ ചൗധരി(38)എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ബന്ധുവായ വികാസ് യാദവാണ് കൊല്ലപ്പെട്ടത്.
പ്രതിക്കൊപ്പം ഉണ്ടായിരുന്ന രണ്ടുപേർകൂടി കസ്റ്റഡിയിലായിട്ടുണ്ട്.സംഭവ ദിവസം വികാസിനെ ചൗധരി തന്റെ വീട്ടില്‍ വിളിച്ചു വരുത്തി.ദീർഘ നേരത്തെ സംസാരം പിന്നീട് വാക്ക് തർക്കമാവുകയും ചൗധരി തന്റെ കൈയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് വികാസിനെ കുത്തുകയുമായിരുന്നു.
ഭാര്യ പോലീസില്‍ വിവരമറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും വികാസിന്റെ ശരീരം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവ വേളയിൽ വികാസിന്റെ പക്കൽ ഉണ്ടായിരുന്ന 15,000രൂപ വിലമതിക്കുന്ന ഫോണും ആഭരണങ്ങളും മോഷ്ടിച്ച കുറ്റത്തിനാണ് ചൗധരിയുടെ ബഗില്‍(38)കംറൂള്‍ ഹുഡ(27) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
Post Your Comments