തിരുവനന്തപുരം : ശബരിമലയിൽ എത്തിയ മനിതി സംഘം യഥാർത്ഥ ഭക്തരാണോയെന്ന് അറിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിലെ ഈ വിഷയത്തിൽ ഇടപെടേണ്ടത് ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിരീക്ഷക സമിതിയെ നിയോഗിച്ചത് ശബരിമലയിലെ പ്രശ്നങ്ങൾ വിലയിരുത്താനാണെന്നും അതുകൊണ്ട് സമിതി അഭിപ്രായം പറയണമെന്നും കടകംപള്ളി പറഞ്ഞു. അതേസമയം ശബരിമല ദർശനത്തിന് എത്തിയ മനിതി സംഘം സാന്നിധാനത്തേക്ക് പോകാതെ പോലീസ് സംരക്ഷണത്തിൽ മലയിറങ്ങി.
Post Your Comments