ലഖ്നൗ: ഹനുമാന് മുന്‍ കായിക താരമായിരുന്നുവെന്നും അദ്ദേഹത്തിന്റെ ജാതിയെ പറ്റി ചര്‍ച്ച ചെയ്യരുതെന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന്. ‘ഞാന്‍ വിശ്വസിക്കുന്നത് ശത്രുക്കളുമായി മല്ലയുദ്ധം ചെയ്യുന്ന കായികതാരമാണ് ഹനുമാന് എന്നാണ്. ഇന്ത്യയിലെ കായിക താരങ്ങളെല്ലാം ഹനുമാനെ ആരാധിക്കുന്നുണ്ട്. അത് അദ്ദേഹത്തിന്റെ ജാതി നോക്കിട്ടല്ല. ഹനുമാന് ജി ഒരു മഹാത്മാവാണ് അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ജാതിയില്ല. ഞാന്‍ ഹനുമാനെ ദൈവമായാണ് കണുന്നത്. അദ്ദേഹത്തെ ഏതെങ്കിലും ജാതിയുമായി ബന്ധപ്പെടുത്തേണ്ടതില്ല’- ഉത്തര്‍പ്രദേശിലെ അംരോഹയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായി രുന്നു അദ്ദേഹം.
ഹനുമാന് ദളിതനാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രസ്താവിച്ചിരുന്നു. ഇതിന് പിറകെ ഹനുമാന് മുസ്ലിമാണെന്ന വാദവുമായി ബി ജെ പി നേതാവ് ബുക്കാല്‍ നവാബും ഹനുമാന് ശരിക്കും ജാട്ട് വിഭാഗക്കാരനായിരുന്നു എന്ന വാദവുമായി ഉത്തര്‍പ്രദേശ് മന്ത്രി ചൗധരി ലക്ഷ്മി നാരായണും രംഗത്തെത്തിയിരുന്നു.
Post Your Comments