Latest NewsIndia

ഇളയരാജയിൽ നിന്ന് റോയൽറ്റിയുടെ പങ്ക് വേണമെന്ന് നിർമാതാക്കൾ

ചെന്നൈ : സിനിമാ ഗാനങ്ങൾക്ക് ലഭിക്കുന്ന റോയൽറ്റിയുടെ പങ്ക് വേണമെന്ന ആവശ്യവുമായി സംഗീത സംവിധായകൻ ഇളയരാജയ്‌ക്കെതിരെ നിർമാതാക്കൾ രംഗത്ത്. കേസുമായി ബന്ധപ്പെട്ട് ഒരു സംഘം നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.

തന്റെ പാട്ടുകളുടെ ഉടമസ്ഥാവകാശം ഇളയരാജ എക്കോ കമ്പനിക്ക് നൽകിയപ്പോൾ 50 % റോയൽറ്റി നിർമാതാക്കൾക്ക് ലഭിക്കുമെന്ന വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ ഒരു നിർമ്മാതാവിനും ഇത് ലഭിച്ചിട്ടില്ലെന്നാണ് പി.ടി ശെൽവകുമാറിന്റെ നേതൃത്വത്തിലുള്ള ആറ് നിർമാതാക്കൾ ആരോപിക്കുന്നത്.

താൻ സംഗീത സംവിധാനം നിർവഹിച്ച ഗാനങ്ങൾ സ്റ്റേജിൽ അവതരിപ്പിക്കുന്ന ഗായകർ റോയൽറ്റി നൽകണമെന്ന് ഇളയരാജ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിനിമയിൽ ഗാനങ്ങൾക്കായി വാടകയ്‌ക്കെടുക്കുന്ന ആൾ മാത്രമാണ് സംഗീത സംവിധായകനെന്നും സാങ്കേതിക വിദഗ്ധർക്കും സ്റ്റുഡിയോയ്ക്കുമെല്ലാം പണം മുടക്കുന്നത് തങ്ങളാണെന്നും നിർമാതാക്കൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button