കൊച്ചി: ഇന്ത്യയിലെ മികച്ച സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താന്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവസരം.കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ്‌യുഎം) സംഘടിപ്പിക്കുന്ന ദേശീയ സമ്മേളനമായ സീഡിംഗ് കേരളയിലൂടെയാണ് നിക്ഷേപകരെയം സ്റ്റാര്‍ട്ടപ്പുകളെയും കൂട്ടിയിണക്കാനുള്ള പദ്ധതി നടപ്പാക്കുന്നത്. സീഡിംഗ് കേരളയുടെ നാലാം പതിപ്പ് ജനുവരി 23ന് കൊച്ചിയില്‍ നടക്കും.ലെറ്റ്സ് വെന്‍ച്വറുമായി സഹകരിച്ച് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടത്തുന്ന സമ്മേളനം മികച്ച സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്ത് നിക്ഷേപം നടത്താനുള്ള അവസരം കൂടിയാണ്.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച അവസരങ്ങള്‍ നല്‍കുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളത്തെ കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്തതിനുശേഷമുള്ള ആദ്യ സമ്മേളനമാണിത്. ദേശീയാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന പത്ത് മുന്‍നിര ടെക്നോളജി സ്റ്റാര്‍ട്ടപ്പുകള്‍ക്കായിരിക്കും നിക്ഷേപത്തിനും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും അവസരം ലഭിക്കുക.
മൂന്നു കോടി രൂപ വരെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപമായി നേടാം. കൂടാതെ ബിസിനസ് പങ്കാളികളെയും ലഭിക്കും. നിക്ഷേപത്തിനു തയാറായി എത്തുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും മുന്നില്‍ ഈ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തങ്ങളുടെ അവതരണം നടത്താം. വിപണിയിലേയ്ക്ക് വഴി തുറക്കുന്നതിനുള്ള അവസരം, ഒരു വര്‍ഷത്തെ ബ്രാന്‍ഡിങ് പിന്തുണ എന്നിവയും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കും. സീഡിംഗ് കേരളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഡിസംബര്‍ 30 വരെ രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ksum-funding@startupmission.in എന്ന ഇമെയിലില്‍ ബന്ധപ്പെടണം.
Post Your Comments