മുംബൈ : മുംബൈയിലെ ബാന്ദ്രയിലാണ് സംഭവം. സഹോദരങ്ങള്‍ തമ്മിലുളള തര്‍ക്കത്തിനിടെ ജേഷ്ഠന്‍ അറിയാതെ വീടിന് താഴേക്ക് അനുജനെ തളളിയതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. ബാന്ദ്ര സ്വദേശി റിയാസ് ഖാനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂത്ത സഹോദരന്‍ ആസിഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും അമ്മക്കൊപ്പമാണ് താമസിച്ച് വന്നിരുന്നത്.
അമ്മക്ക് വസ്ത്രം വാങ്ങിച്ച് മൂത്ത സഹോദരനായ ആസിഫ് എത്തുകയും തുടര്‍ന്ന് അനുജനായ റിയാസ് ഇയാളില്‍ നിന്ന് പണം ആവശ്യപ്പെട്ടു. തുടര്‍ന്ന് തമ്മില്‍ തല്ലായി. വഴക്കേറിയതിനെ തുടര്‍ന്ന് ആസിഫ് അനുജനെ പിടിച്ച് തളളുകയും റിയാസ് താഴേക്ക് വീഴുകയും ചെയ്തു.
പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. ആശുപത്രിയില്‍ അറിയാതെ നില തെറ്റി വീണതാണെന്നാണ് വീട്ടുകാര്‍ പറഞ്ഞെതെങ്കിലും ശരീരത്തില്‍ ല്‍പിടുത്തം നടന്നതിന്‍റെ പാടുകള്‍ ഉള്ളതിനാല്‍ ആശുപത്രി അധികൃതര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി ഇരുവരെയും ചോദ്യം ചെയ്യതതോടെയാണ് സത്യം പുറത്തായത്. തുടര്‍ന്ന് ആസിഫിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മനപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
ബാന്ദ്രയിലെ രാഹുല്‍ നഗറിലാണ് അമ്മയ്ക്ക് ഒപ്പം സഹോദരങ്ങള്‍ താമസിച്ചിരുന്നത്. കൊല്ലപ്പെട്ട 27കാരനായ റിയാസ് ഖാന്‍ പല കേസുകളില്‍ പ്രതിയും വീട്ടില്‍ നിരന്തരം വഴക്ക് ഉണ്ടാക്കിയിരുന്ന ആളായിരുന്നുവെന്നും പൊലീസ് പറയുന്നു.
Post Your Comments