ജക്കാര്‍ത്ത: ഇന്തൊനീഷ്യയിലുണ്ടായ സുനാമിയില്‍ 43 മരണം. 600 ഓളം പേര്‍ക്കു പരുക്കേറ്റു. പ്രാദേശിക സമയം ശനിയാഴ്ച രാത്രി 9.30നാണ് സുനാമിയുണ്ടായത്. തെക്കന്‍ സുമാത്ര, പടിഞ്ഞാറന്‍ ജാവ എന്നിവിടങ്ങളില്‍ ആഞ്ഞടിച്ച സുനാമിത്തിരകളില്‍പെട്ടു നിരവധി കെട്ടിടങ്ങളും തകര്‍ന്നു. ബാന്തെന്‍ പ്രവിശ്യയിലെ പാന്‍ഡെങ്‍ലാങ്ങിനെയാണു സുനാമി ഏറ്റവും കൂടുതല്‍ ബാധിച്ചത്. 33 പേര്‍ ഇവിടെ മരിച്ചതായാണ് അധികൃതര്‍ നല്‍കുന്ന വിവരം മരണ സംഖ്യ ഉയര്‍ന്നേക്കാം. സുനാമിയെ തുടര്‍ന്ന് തിരമാലകള്‍ 65 അടിയോളം ഉയര്‍ന്നു.
അനക് ക്രാക്കതാവു അഗ്നിപര്‍വത ദ്വീപില്‍ ഉണ്ടായ പൊട്ടിത്തെറിയും കടലിനടിയിലുണ്ടായ മാറ്റങ്ങളുമാണ് സുനാമിക്കു കാരണമെന്നാണു കരുതുന്നത്. ക്രാക്കത്തോവ അഗ്നിപര്‍വതത്തിനു സമീപത്തായി വര്‍ഷങ്ങള്‍ക്കു മുന്‍പ് രൂപപ്പെട്ട ദ്വീപാണ് ഇത്. സ്ഫോടനമുണ്ടായി 24 മിനിറ്റുകള്‍ക്കു ശേഷമായിരുന്നു സുനാമിത്തിരകള്‍ ആഞ്ഞടിച്ചത്.
Post Your Comments