മൂന്നാര്‍: മൂന്ന് മാസം പ്രായമായ കുഞ്ഞ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. കണ്ണന്‍ ദേവന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ കുഞ്ഞാണ് മരിച്ചത്. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ബംഗാളിലെ ജയ്പാല്‍ഗുഡി ജില്ലക്കാരനായ മുകേഷ്- രാഖി ദമ്ബതികളുടെ മകന്‍ ശിവ ആണ് മരിച്ചത്. മൃതദേഹ പരിശോധനയില്‍ കുഞ്ഞിന്റെ വയറിന് മുകളില്‍ ഇടത് ഭാഗത്ത് ഒന്നര സെന്റീമീറ്റര്‍ ആഴത്തില്‍ മുറിവു കണ്ടെത്തിയിട്ടുണ്ട്. പൊലീസ് സംഭവത്തില്‍ കേസെടുത്തു.
Post Your Comments