ന്യൂഡല്‍ഹി: പ്രളയ ദുരിതാശ്വാസ ഫണ്ടിനെ കുറിച്ച് സംസ്ഥാനം പാര്‍ലമെന്ററി ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംസ്ഥാന ദുരന്തനിവാരണ നിധി (എസ്.ഡി.ആര്‍.എഫ്.) യില്‍ നിന്ന് ചെലവഴിച്ച തുകയുടെ കണക്കാണ് ഡിസംബര്‍ 17ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. അതേസമയം എസ്.ഡി.ആര്‍.എഫ്.നിന്ന് കേരളം ഇതുവരെ 601.85 കോടി രൂപ ചെലവഴിച്ചതായി സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം എസ്.ഡി.ആര്‍.എഫിലേക്ക് ഡിസംബര്‍ 13ന് കേന്ദ്രം നല്‍കിയ 2304.85 കോടി രൂപ ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കൂടാതെ പ്രളയമുണ്ടായി നാലുമാസം കഴിഞ്ഞിട്ടും വിശദമായ പദ്ധതി റിപ്പോര്‍ട്ടും (ഡി.പി.ആര്‍.) സംസ്ഥാനം ഇതുവരെ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടില്ല. ഡി.പി.ആര്‍. നല്‍കാതെ കൂടുതല്‍ സഹായം നല്‍കണമെന്ന് പറയുന്നതില്‍ കാര്യമില്ലെന്ന്് ധനമന്ത്രാലയം വ്യക്തമാക്കി. ഡി.പി.ആര്‍. വേഗത്തില്‍ ഹാജരാക്കാന്‍ പാര്‍ലമെന്റ് സമിതിയും വാക്കാല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഓഖി ഫണ്ടായി കേന്ദ്രം അനുവദിച്ച 143.54 കോടി രൂപ കിടന്നതിനാല്‍ കേന്ദ്രം പ്രഖ്യാപിച്ച 3048 കോടി രൂപയില്‍ ഇത്രയും തുക വെട്ടിക്കുറച്ചിരുന്നു. ഇപ്പോള്‍ 2750ഓളം കോടി രൂപയോളം എസ്.ഡി.ആര്‍.എഫിലുണ്ട്. കേന്ദ്രം അവസാനം നല്‍കിയ തുകയുടെ 10 ശതമാനം സംസ്ഥാനവിഹിതവും കൂട്ടിയുള്ള കണക്ക്് പ്രകാരമാണിത്. അതേസമയം മാര്‍ച്ച് 31നകം ചെലവഴിക്കാനായില്ലെങ്കില്‍ പിന്നീട് പ്രഖ്യാപിക്കുന്ന തുകയില്‍ നിന്നത് വെട്ടിക്കുറയ്ക്കും.
Post Your Comments