പോത്തന്‍കോട്: തലസ്ഥാനത്ത് വീണ്ടും തെരുവുനായ അക്രമം പെരുകുന്നു. ഇന്നലെ പോത്തന്‍കോട് 13 പോരെ തെരുവുനായ കടിച്ച് പരിക്കേല്‍പ്പിച്ചു. പോത്തന്‍കോട് പ്ലാമൂട് ഹരിശ്രീയില്‍ സനില്‍ കുമാര്‍ (53), പ്ലാമൂട് മഠത്തില്‍ കുളങ്ങര വീട്ടില്‍ വിക്രമന് നായര്‍ (53), മേരിമാതാ സ്കൂളിനു സമീപം അബ്ദുള്‍ റഹുമാന്‍ (70), പൂലന്തറ സ്വദേശിനി രുക്ഷേദ്രമണി (51), മേലേമുക്കില്‍ താമസിക്കുന്ന അസം സ്വദേശി നിരണ് വിശ്വാസ് എന്നിവരുള്‍പ്പെടെയുള്ളവരെയാണ് തെരുവുനായ ആക്രമിച്ചത്.
പരിക്കേറ്റ 13 പേരില്‍ അഞ്ചു പേരം തിരുവന്തപുരം ജനറല്‍ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ കന്യാകുളങ്ങര ആശുപത്രിയിലും സമൂപ ആശുപത്രികളിലും ചികിത്സ തേടി. ശനിയാഴ്ച വൈകീട്ടാണ് വിവിധ സ്ഥലങ്ങളില്‍ വച്ച് ഇവരെ തെരുവുനായ ആക്രമിച്ചത്.
Post Your Comments