കോഴിക്കോട് : ഇടതുപക്ഷ സഹയാത്രികയും അധ്യാപികയുമായ ദീപാ നിശാന്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരന്‍ ടി.പത്മനാഭന്‍.
കോഴിക്കോട് നടന്ന സിപിഎം അനുകൂല അധ്യാപക സംഘടനയുടെ യോഗത്തില്‍ വെച്ചായിരുന്നു ടി. പത്മനാഭന്റെ വിമര്‍ശനം.
കവിതാ മോഷണ വാര്‍ത്ത ഏറെ ദുഖമുണ്ടാക്കി. ഇവര്‍ക്ക് കുട്ടികളെ പഠിപ്പിക്കാന്‍ ഇനി അര്‍ഹതയുണ്ടോയന്നും അദ്ദേഹം ചോദിച്ചു. ബാലാമണിയമ്മയും സുഗതകുമാരിയുമൊക്കെ വിഹരിച്ച മേഖലയിലാണ് ഇങ്ങനെയൊക്കെ നടക്കുന്നതെന്നും ടി.പത്മനാഭന്‍ കുറ്റപ്പെടുത്തി.
Post Your Comments