Latest NewsKerala

വനിതാ മതില്‍ : മുഖ്യമന്ത്രിക്കെതിരെ വീണ്ടും വിമർശനവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : വനിതാ മതിലിൽ മുഖ്യമന്ത്രിക്കെതിരെ വീണ്ടും വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളെ കബളിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന് അധികാരത്തിൽ തുടരാൻ അവകാശമില്ല എന്ന് അദ്ദേഹം വിമർശിച്ചു. വനിതാ മതില്‍ വിഷയത്തില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്തുവന്നതിനെ തുടർന്നാണ് ചെന്നിത്തല മതിലിനെതിരെ വീണ്ടും രംഗത്തെത്തിയത്.
കോടതി ഉത്തരവ് പുറത്തു വന്നതോടെ ഫണ്ടിലെ കള്ളത്തരം പുറത്തുവന്നു. മതിൽ എന്തിനു വേണ്ടി എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വനിതാ മതിലിനെ ശക്തമായി എതിര്‍ക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നേരത്തെ വനിതാ മതിലിന് സർക്കാർ പണം ഉപയോഗിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. സർക്കാരാണ് യോഗങ്ങൾ ചേരുന്നതിനും, വെബ്സൈറ്റിനും പണം ചെലവാക്കുന്നത്. പ്രളയദുരിതാശ്വാസത്തിനാണ് വനിതാ മതിലിനേക്കാൾ സർക്കാർ മുൻഗണന നൽകേണ്ടത്. മൊബൈൽ ആപ്പിലൂടെ നഷ്ടക്കണക്കെടുത്തതിൽ പാളിച്ച സംഭവിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് പകരം വിദഗ്ധരാണ് ഇത് ചെയ്യേണ്ടിയിരുന്നതെന്നും പ്രളയദുരിതാശ്വാസം നിശ്ചലാവസ്ഥയിലാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button