Latest NewsKerala

വനിതാ മതിൽ : പ്രചാരണത്തിന് സ്ത്രീകളുടെ കൂട്ടയോട്ടം മുതൽ ബൈക്ക് റാലി വരെ

തിരുവനന്തപുരം : ജനുവരി ഒന്നിന് ഒരുക്കുന്ന വനിതാ മതിലിന്റെ ഭാഗമായി ജില്ലകളിൽ വിപുലവും വ്യത്യസ്തവുമായ പ്രചാരണ പരിപാടികളാണ് നടക്കുന്നത്. കലാപരിപാടികൾ മുതൽ കുടുംബശ്രീയുടെ ബൈക്ക് റാലി വരെ പ്രചാരണത്തിനായി സംഘടിപ്പിക്കുന്നുണ്ട്. മലപ്പുറം ജില്ലയിലാണ് കുടുംബശ്രീയുടെ ബൈക്ക് റാലി നടക്കുന്നത്. പൊന്നാനി, തിരൂർ മേഖലയിൽ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ കൂട്ടയോട്ടവും സംഘടിപ്പിക്കുന്നുണ്ട്.

കോഴിക്കോട് ജില്ലയിൽ കൂട്ടയോട്ടം നടന്നുകഴിഞ്ഞു. വി. കെ. കൃഷ്ണമേനോൻ സ്മാരക ഇൻഡോർ സ്‌റ്റേഡിയത്തിൽ നിന്നാരംഭിച്ച കൂട്ടയോട്ടം കിഡ്‌സൺ കോർണറിൽ സമാപിച്ചു.  വിവിധ മേഖലകളിൽ നിന്നുള്ള സ്ത്രീകൾ കൂട്ടയോട്ടത്തിൽ സംബന്ധിച്ചു. മലപ്പുറം ജില്ലയിൽ പഞ്ചായത്ത് തലത്തിൽ കാൽനട ജാഥകൾ നടന്നു. 26ന് വിപുലമായ കലാപരിപാടികൾ ജില്ലയിൽ സംഘടിപ്പിക്കുന്നുണ്ട്.

മലപ്പുറം ടൗണിൽ വനിതാ സാഹിതിയുടെ നേതൃത്വത്തിൽ പാട്ട്, വര, കവിത, നാടകം എന്നിവ ഒരുക്കും. സിഗ്‌നേച്ചർ കാമ്പയിനും നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് വാർഡ്തല യോഗങ്ങൾ പൂർത്തിയായിട്ടുണ്ട്. വാർഡ്തലത്തിൽ ഭവന സന്ദർശനം നടത്തി വനിതാ മതിലിന് പ്രചാരണം നൽകും. പത്തനംതിട്ട ജില്ലയിൽ യുവജന കമ്മീഷന്റെ നേതൃത്വത്തിൽ കോഴഞ്ചേരിയിൽ നവോത്ഥാന മഹാസംഗമം നടന്നു.

വിവിധ നവോത്ഥാന ചരിത്ര സ്മാരകങ്ങൾ സന്ദർശിച്ചാണ് ജാഥ കോഴഞ്ചേരിയിൽ എത്തിയത്. ജില്ലകളിലെല്ലാം നവോത്ഥാന കലാമേളയും നവോത്ഥാന ചരിത്ര പ്രദർശവും നടക്കുന്നുണ്ട്. കോട്ടയം ഉൾപ്പെടെ വിവിധ ജില്ലകളിൽ വനിതകൾ ചുവരെഴുത്തുമായി സജീവമാണ്. വയനാട്, കൊല്ലം ജില്ലകളിൽ സമൂഹമാധ്യമങ്ങളിലൂടെയും വാട്‌സ് ആപ്പിലൂടെയും വിപുലമായ പ്രചാരണം നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button