കൊച്ചി: ശബരിമല ദര്‍ശനത്തിനായി ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി വീണ്ടും കേരളത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇക്കുറി തന്റെ വരവ് ആരെയും അറിയിക്കാതെ ആവുമെന്നും ഇവർ പ്രതികരിച്ചതായാണ് റിപ്പോർട്ട്. പിഴവുകള്‍ പരിഹരിച്ച്, പഴുതുകള്‍ അടച്ചായിരിക്കും മല ചവിട്ടാൻ എത്തുക. കേരളത്തിൽ പോലീസിനെ ഈ വിവരം അറിയിച്ചതായും അനുകൂല മറുപടി ഉണ്ടായതായും ആണ് ഇവരുടെ അവകാശ വാദം.
കഴിഞ്ഞ തവണ സംഭവിച്ചതുപോലെ മുന്‍കൂട്ടി തീയതി പ്രഖ്യാപിച്ച് വരാതെ ആരെയും അറിയിക്കാതെ വരാനാണ് പൊലീസ് പറഞ്ഞതെന്നും തൃപ്തി ദേശായി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇനിയുള്ള വരവില്‍ ശബരിമലയില്‍ അയ്യപ്പനെ കണ്ട് തൊഴുതിട്ടേ മടങ്ങൂ. തങ്ങള്‍ വന്ന് മടങ്ങിയതിന് ശേഷം മാത്രമായിരിക്കും അക്കാര്യം പുറത്തറിയുക. അതിനുള്ള തയാറെടുപ്പുകൾ ആണ് അവർ നടത്തുന്നതെന്നും സൂചനകളുണ്ട്. ശബരിമലയില്‍ വരുമെന്ന് മുമ്പ് പറഞ്ഞിരുന്ന അതേ നിലപാടില്‍ തന്നെയാണ് ഇപ്പോഴും.
എന്നാല്‍, അത് എന്നാണെന്ന് വെളിപ്പെടുത്താന്‍ കഴിയില്ല. പരസ്യമായി തീയതി പ്രഖ്യാപിച്ച്, പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടാണ് തങ്ങള്‍ നേരത്തെ എത്തിയത്. എന്നാൽ അതിന്റെ ഫലമായിട്ടാണ് തങ്ങള്‍ക്കവിടെ പ്രവേശിക്കാന്‍ കഴിയാതെ എയര്‍പോര്‍ട്ടില്‍ നിന്ന് തിരികെപ്പോരേണ്ടിവന്നത്. അതുകൊണ്ടു ഇനി മുന്നറിയിപ്പില്ലാതെ വരുമെന്നും ഇവർ പറയുന്നു.
Post Your Comments