ഹൈദരാബാദ്•എട്ടംഗ പെണ്‍വാണിഭ സംഘത്തെ ചൈതന്യാപുരി പോലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സംഘത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടുത്തുന്നതിനിടെയാണ് എട്ടുപേര്‍ പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത വേശ്യാവൃത്തിയ്ക്ക് ഉപയോഗിച്ചതിനും ലൈംഗികമായി പീഡിപ്പിച്ചതിനും അറസ്റ്റിലായവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ആമസോണില്‍ ഡ്രൈവറായ വൈ ചാന്റി (25) സ്നേഹവും നല്ല ജീവിതവും വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ വശീകരിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കസിന്‍ കൂടിയായ ഭാര്യ പുഷ്പ (20) യുടെ സഹായത്തോടെയായിരുന്നു ഇത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് പെണ്‍വാണിഭത്തിനായി ഉപയോഗിക്കുകയുമായിരുന്നു.
സക്കു ഭായ് (55) എന്ന വീട്ടമ്മ ഡിസംബര്‍ 10 ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. വെള്ളിയാഴ്ച പെണ്‍കുട്ടി ദില്‍സുഖ്നഗറില്‍ ഉള്ളതായി പോലീസ് കണ്ടെത്തുകയും വൈ ചാന്റി, പുഷ്പ, ഫരീദ ബീഗം (36), ടി.കൃഷ്ണവേണി (28) സ്വരൂപ (34), പദ്മ (25), മഞ്ജുള (36) , ജി രാധ (50) എന്നിവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പിടിയിലായവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും, പോക്സോ നിയമപ്രകാരവും കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.
Post Your Comments