തിരുവനന്തപുരം: വനിതാ മതിലിലെ ഫണ്ട് വിനിയോഗത്തെ കുറിച്ച് സര്‍ക്കാര്‍ തുടര്‍ച്ചയായി നടത്തിയ നിലപാടു മാറ്റങ്ങള്‍ക്കെതിരെ ശങ്കു ടി ദാസ്. വനിതാ മതിലിനായി സ്ത്രീ സുരക്ഷാ പദ്ധതികള്‍ക്കായി നീക്കി വെച്ച സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുമെന്ന് ഹൈക്കോടതിയെ രേഖാ മൂലം അറിയിച്ചത് വിവാദമായതിനെ തുടര്‍ന്ന് പിന്നീട് നിയസഭയില്‍ മുഖ്യമന്ത്രി നിലപാട് മാറ്റുകയായിരുന്നു. നിയമസഭയില്‍ അസത്യം പ്രസ്താവിക്കുന്നതും ബോധപൂര്‍വ്വം സഭയെ തെറ്റിധരിപ്പിക്കുന്നതും അവകാശ ലംഘനമാണ്. അങ്ങനെ ചെയ്ത അംഗത്തിനെതിരെ പ്രിവിലേജ് മോഷന്‍ കൊണ്ട് വരാവുന്നതും സാമാജികത്വം തന്നെ റദ്ദ് ചെയ്യാവുന്നതും ആണ്. സഭയെ തെറ്റിദ്ധരിപ്പിച്ചത് മുഖ്യമന്ത്രി തന്നെ ആവുമ്പോള്‍ ‘വണ്‍ ഫോര്‍ ആള്‍; ആള്‍ ഫോര്‍ വണ്‍’ എന്ന കൂട്ടുത്തരവാദിത്വത്തിന്റെ തത്വമനുസരിച്ച് സര്‍ക്കാര്‍ ഒന്നടങ്കം അവകാശ ലംഘനത്തില്‍ പ്രതിയാവേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ശങ്കു ടി ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
ഇന്നലെ പറഞ്ഞതാണ് സത്യമെങ്കില്‍ ‘ബ്രീച് ഓഫ് പ്രിവിലേജ്’.
അല്ല ഇന്ന് പറഞ്ഞതാണ് സത്യമെങ്കില്‍ ‘ആക്ട് ഓഫ് പെര്‍ജുറി’.
എങ്ങനെയായാലും നടപടി ക്ഷണിച്ചു വരുത്തുന്ന ഒരു നിയമ ലംഘനം ഉണ്ടിതില്‍.
ഇതാണ് ദി ക്യൂരിയസ് കേസ് ഓഫ് അണ്‍ബില്‍റ്റ് വനിതാ മതില്‍.
വനിതാ മതിലിന് സ്ത്രീ സുരക്ഷാ പദ്ധതികള്‍ക്കായി നീക്കി വെച്ച സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കും എന്നാണല്ലോ ഇന്നലെ സര്‍ക്കാര്‍ ഹൈക്കോടതിയെ രേഖാ മൂലം അറിയിച്ചത്.
അങ്ങനെയാണ് കാര്യമെങ്കില്‍ വനിതാ മതിലിന് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്നില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രസ്താവിച്ചത് നുണ ആവുമല്ലോ.
നിയമസഭയില്‍ അസത്യം പ്രസ്താവിക്കുന്നതും ബോധപൂര്‍വ്വം സഭയെ തെറ്റിധരിപ്പിക്കുന്നതും അവകാശ ലംഘനമാണ്. അങ്ങനെ ചെയ്ത അംഗത്തിനെതിരെ പ്രിവിലേജ് മോഷന്‍ കൊണ്ട് വരാവുന്നതും സാമാജികത്വം തന്നെ റദ്ദ് ചെയ്യാവുന്നതും ആണ്.
സഭയെ തെറ്റിദ്ധരിപ്പിച്ചത് മുഖ്യമന്ത്രി തന്നെ ആവുമ്പോള്‍ ‘വണ്‍ ഫോര്‍ ആള്‍; ആള്‍ ഫോര്‍ വണ്‍’ എന്ന കൂട്ടുത്തരവാദിത്വത്തിന്റെ തത്വമനുസരിച്ച് സര്‍ക്കാര്‍ ഒന്നടങ്കം അവകാശ ലംഘനത്തില്‍ പ്രതിയാവേണ്ടതാണ്.
അതല്ല, മുഖ്യമന്ത്രി നിയമസഭയെ ധരിപ്പിച്ച വിവരം തന്നെയാണ് സത്യം, അതില്‍ യാതൊരു അവകാശ ലംഘനവും ഉണ്ടായിട്ടില്ല എന്നാണെങ്കില്‍ അപ്പോള്‍ സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം അസത്യവും കോടതിയെ കബളിപ്പിക്കുന്നതുമാവും. കോടതിയെ വ്യാജ സത്യവാങ്മൂലം ബോധിപ്പിച്ച് തെറ്റിദ്ധരിപ്പിക്കുന്നത് IPC 191 പ്രകാരം ‘Perjury’ എന്ന ക്രിമിനല്‍ കുറ്റമാണ്; IPC 193, 195, 196, 199 വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹവുമാണ്. ഉത്തരവാദിത്വപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് അത്തരത്തില്‍ നുണ പറഞ്ഞ് കോടതിയെ കബളിപ്പിച്ചതെങ്കില്‍ അതിന്റെ ഗൗരവം എത്രയോ മടങ്ങ് കൂടുതലാണ്. സര്‍ക്കാര്‍ അഭിഭാഷകനെയും സാമൂഹ്യ ക്ഷേമ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയേയും മാത്രം ബലിയാടാക്കി ആ ക്രിമിനല്‍ മിസ്‌റെപ്രസെന്റേഷന്റെ പഴിയില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞു മാറാനാവില്ല തന്നെ.
ഇവിടെ ഒന്നുകില്‍ നിയമസഭയെ, അല്ലെങ്കില്‍ നീതി പീഠത്തെ, സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുന്നത് എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്.
അതില്‍ ആരെയാണ് ശരിക്കും പറ്റിച്ചത് എന്നേ ഇനിയുള്ള ദിവസങ്ങളില്‍ നിന്ന് അറിയാനുള്ളൂ.
അതിപ്പോള്‍ സാങ്കേതികമായി കബളിപ്പിച്ചത് രണ്ടില്‍ ഏത് ഭരണഘടനാ സ്ഥാപനത്തെ ആയാലും ഫലത്തില്‍ സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തില്‍ നിന്ന് മിനിമം മര്യാദയും സുതാര്യതയും സത്യസന്ധതയും പ്രതീക്ഷിക്കുന്ന ഇവിടുത്തെ ജനങ്ങളെ തന്നെയാവും.
ഒരേ കാര്യത്തെ സംബന്ധിച്ച് ഒരാഴ്ചക്കിടെ വന്ന പരസ്പര വിരുദ്ധമായ ഒരുപാട് വിശദീകരണങ്ങള്‍ കേട്ട്, ഇതില്‍ ഏതാണ് സത്യമെന്ന് തിരിച്ചറിയാനാവാതെ, വെള്ളാനകളുടെ നാട്ടിലെ കുതിരവട്ടം പപ്പുവിനെ പോലെ പ്രജകള്‍ മുഖ്യനെ നോക്കി ‘എന്താ തമാശയാക്ക്വാണ്.. അല്ല തമാശയാക്ക്വാണ്’ എന്ന് ചോദിച്ച് നില്‍ക്കുന്ന സാഹചര്യം കേരള സംസ്ഥാനത്ത് ഇതിന് മുന്‍പൊരിക്കലും ഉണ്ടായിട്ടില്ല എന്നാണ് എന്റെയൊരു ഓര്‍മ്മ.
https://www.facebook.com/photo.php?fbid=10156274370107984&set=a.10150891504677984&type=3&theater
Post Your Comments