![](/wp-content/uploads/2018/12/pappu_630_630.jpg)
കൊല്‍ക്കത്ത : മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ജമ്മു-കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ള. തിരഞ്ഞെടുപ്പുകളില്‍ നേടിയ വിജയങ്ങളിലൂടെ രാഹുല്‍ ഗാന്ധി പപ്പുവല്ലാതായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വിജയങ്ങള്‍ക്ക് രാഹുലിന്റെ നേതൃഗുണം നിര്‍ണ്ണായകമായി. യുവനേതാക്കള്‍ ഉയര്‍ന്ന് വരേണ്ടത് രാജ്യത്തിന്റെ വികസനത്തിന് അനിവാര്യമാണെന്നും രാഹുല്‍ ഗാന്ധിക്ക് കൂടുതല്‍ സമയം നല്‍കണമെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
പാക്കിസ്ഥാന്‍ കര്‍താര്‍പൂര്‍ ഇടനാഴി തുറന്നു നല്‍കിയത് ശരിയായ നീക്കമാണെും തീവ്രവാദം പൂര്‍ണ്ണമായും ഉപേക്ഷിച്ചാല്‍ മാത്രമേ ഇന്ത്യയുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ പാക്കിസ്ഥാന് കഴിയുവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments