Latest NewsNews

വനിത മതില്‍ വിഷയത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ പ്രസ്താവന ഇങ്ങനെ

തിരുവനന്തപുരം: വനിത മതില്‍ വിഷയത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ പ്രസ്താവന ഇങ്ങനെ. വനിതാ മതിലില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമം നടക്കുന്നതായി അദ്ദേഹം പറഞ്ഞു.. ഖജനാവിലെ പണം ഉപയോഗിക്കില്ലെന്നും സത്രീകള്‍ കൂടുതലായി പങ്കെടുക്കുമെന്ന കാര്യത്തില്‍ ചിലര്‍ക്ക് പരിഭ്രമം ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്

അതേസമയം, വനിതാ മതില്‍ വിഷയത്തില്‍ സത്യവാങ്മൂലം തെറ്റിദ്ധാരണ പരത്തിയെന്ന വാദം പൊളിഞ്ഞിരുന്നു. കോടതിയ്ക്ക് ബോധ്യമായത് വനിതാ മതിലിന് ഖജനാവില്‍ നിന്ന് തന്നെ ഫണ്ട് ചിലവഴിക്കുമെന്നാണ്. ഇത് സംബന്ധിച്ച കോടതി ഉത്തരവിന്റെ പകര്‍പ്പ് പുറത്തായിട്ടുണ്ട്. നയപരമായ തീരുമാനത്തില്‍ ഇടപെടുന്നില്ലെന്നും കോടതി അറിയിച്ചു.

വനിതാ മതിലില്‍ മത ന്യൂനപക്ഷങ്ങളെയും കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെയും മതമേലധ്യക്ഷന്മാരുടേയും പിന്തുണ തേടാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്.

വനിതാ മതില്‍ വര്‍ഗീയ മതിലാണെന്നും, ഒരു മത വിഭാഗത്തെ മാത്രം ഉള്‍പ്പെടുത്തി പരിപാടി സംഘടിപ്പിക്കുന്നതു നാടിനെ വിഭജിക്കാനെന്നും പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button